രഹസ്യവിവരം, പിന്തുടര്‍ന്ന് പിടികൂടി; ഉത്തര്‍പ്രദേശില്‍ തോക്കുമായി സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍


Screengrab: twitter.com/ManiSAiyarINC

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നാടന്‍ തോക്കുമായി അധ്യാപിക അറസ്റ്റില്‍. ഫിറോസാബാദിലെ സ്‌കൂളില്‍ അധ്യാപികയായ കരിഷ്മ സിങ് യാദവിനെയാണ് മെയിന്‍പുരിയില്‍നിന്ന് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് തോക്കും പിടിച്ചെടുത്തു.

ഒരു സ്ത്രീ നഗരത്തില്‍ തോക്കുമായി സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് യുവതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ ദേഹപരിശോധനയിലാണ് യുവതിയുടെ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് തോക്ക് കണ്ടെടുത്തത്.

സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ കേസെടുത്തതായും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ഫിറോസാബാദില്‍ അധ്യാപികയായ കരിഷ്മ ചില ജോലികള്‍ക്കായാണ് മെയിന്‍പുരിയില്‍ വന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്തിനാണ് യുവതി തോക്ക് കൈവശം വെച്ചത് എന്നതടക്കം അന്വേഷിച്ചുവരികയാണെന്നും ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും മെയിന്‍പുരി എസ്.പി. അജയ്കുമാര്‍ പറഞ്ഞു. യുവതിയെ പോലീസ് പരിശോധിക്കുന്നതിന്റെയും തോക്ക് കണ്ടെടുക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Content Highlights: school teacher arrested with country made pistol in uttar pradesh mainpuri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented