അനധികൃത നാടന്‍ തോക്കുകളുമായി സ്‌കൂള്‍ അധ്യാപകനടക്കം രണ്ടുപേര്‍ പിടിയില്‍


ജസീം, അപ്പു

പെരിന്തല്‍മണ്ണ: അനധികൃതമായി സൂക്ഷിച്ച നാടന്‍ തോക്കുകളുമായി സ്വകാര്യ സ്‌കൂള്‍ അധ്യാപകനടക്കം രണ്ടുപേരെ പോലീസ് പിടികൂടി. ഇവരുടെ വീടുകളില്‍നിന്ന് ഓരോ തോക്കുകള്‍ വീതം കണ്ടെടുത്തു. അധ്യാപകനായ മങ്കട കരിമല സ്വദേശി ചക്കിങ്ങല്‍തൊടി ജസീം (32), പെരിന്തല്‍മണ്ണ അമ്മിനിക്കാട് പാണമ്പി പടിഞ്ഞാറേതില്‍ അപ്പു (50) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു വീടുകളില്‍ പരിശോധന. മങ്കടയില്‍ ജസീമിന്റെ വീടിന്റെ പിറകുവശത്ത് ഒളിപ്പിച്ച നിലയിലാണ് ഇന്‍സ്പെക്ടര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ തോക്ക് കണ്ടെടുത്തത്.

പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐ. അലി എന്നിവരുടെ നേതൃത്വത്തിലാണ് പാണമ്പിയിലുള്ള അപ്പുവിന്റെ വീട്ടില്‍നിന്ന് തോക്ക് പിടിച്ചെടുത്തത്.

ജില്ലയില്‍ അനധികൃതമായി തോക്കുകളും തിരകളും കൈവശംവെക്കുകയും നായാട്ട് നടത്തുന്നുമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച ചെറുകര സ്വദേശികളായ മൂന്നുപേരുടെ വീടുകളില്‍ സൂക്ഷിച്ച മൂന്നുതോക്കുകള്‍ പോലീസ് കണ്ടെത്തി പ്രതികളെ അറസ്റ്റുചെയ്യുകയുണ്ടായി.

എസ്.ഐ.മാരായ എം. സതീഷ്, പി.എം. ഷൈലേഷ്, സജേഷ് കെ. ജോസ് എന്നിവരും പെരിന്തല്‍മണ്ണയിലെ ഡാന്‍സാഫ് സംഘവുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Content Highlights: school teacher and another one arrested with illegal guns in perinthalmanna

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented