കാട്ടാക്കട ബസ് സ്റ്റാൻഡിലെ സംഘർഷത്തിനിടയിൽ കെ.എസ്.ആർ.ടി.സി. വാണിജ്യസമുച്ചയത്തിലെ കണ്ണടക്കടയുടെ ചില്ല് തകർന്ന നിലയിൽ
കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനുള്ളില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. വാണിജ്യ സമുച്ചയത്തിലെ കണ്ണട കടയുടെ ചില്ല് തകര്‍ന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് യാത്രക്കാരെ ഭീതിയിലാക്കി അമ്പതോളം വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. പ്ലസ്ടു എഴുത്തു പരീക്ഷ കഴിഞ്ഞ ദിവസമായിരുന്നു ചൊവ്വാഴ്ച. വിവിധ സ്‌കൂളുകളില്‍ നിന്നും പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് തമ്മിലടിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ചൊവ്വാഴ്ചത്തെ സംഘര്‍ഷം. സ്റ്റാന്‍ഡിനുള്ളില്‍ ഉണ്ടായ അടിപിടി യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ അടുത്തുള്ള വാണിജ്യ സമുച്ചയത്തിന്റെ താഴത്തെ നിലയിലേക്ക് സംഘര്‍ഷം പടര്‍ന്നു. ഇവിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് ബീനാദാസ് എന്നയാളിന്റെ കണ്ണട കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നത്. ഇവര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി.
ബസ് സ്റ്റാന്‍ഡില്‍ അടി തുടങ്ങിയപ്പോള്‍ പിന്നാലെ ചില സംഘങ്ങള്‍ ബൈക്കുകളില്‍ കമ്പി വടികളുമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും എല്ലാവരും ഓടി രക്ഷപ്പെട്ടു. കാഴ്ചക്കാരായ ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പരാതിയുണ്ട്. യഥാര്‍ഥ അക്രമികളെ തിരിച്ചറിയാനായിട്ടില്ല.
അക്രമികള്‍ കൊണ്ടുവന്ന കമ്പികള്‍ വാണിജ്യ സമുച്ചയത്തിന് മുന്നില്‍ നിന്നും പോലീസ് കണ്ടെടുത്തു. തമ്മിലടിയില്‍ ചില വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അടുത്തുള്ള ആശുപത്രികളിലൊന്നിലും ആരും ചികിത്സ തേടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അക്രമികള്‍ക്കായി കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കേസെടുത്തിട്ടില്ലെന്നും കാട്ടാക്കട പോലീസ് പറഞ്ഞു.
Content Highlights: School Students clash at Kattakada bus stand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..