പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു


ഇത്തവണ നാലാം മാസത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പ്രതി മനസിലാക്കിയത്. ഇതോടെയാണ് വീണ്ടും മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിക്കാനുള്ള നീക്കം നടത്തിയത്. 

പ്രതീകാത്മകചിത്രം| Photo: REUTERS

ചെന്നൈ: പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ 15 വയസ്സുകാരിയാണ് വ്യാജ വൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് തിരുവണ്ണാമല സ്വദേശി എസ്. മുരുകനെ(27)യും ഗര്‍ഭഛിദ്രത്തിന് സഹായം നല്‍കിയതിന് ഇയാളുടെ സുഹൃത്ത് പ്രഭുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജെ.ഗാന്ധി എന്ന 65-കാരിയാണ് പെണ്‍കുട്ടിക്ക് മരുന്ന് നല്‍കിയതെന്നും ഇവര്‍ക്ക് മതിയായ യോഗ്യതകളില്ലെന്നും പോലീസ് പറഞ്ഞു. അസുഖബാധിതയായതിനാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡി.എസ്.പി. അണ്ണാദുരൈ പറഞ്ഞു.

ഡ്രൈവറായി ജോലിചെയ്യുന്ന മുരുകനാണ് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഒരേ പ്രദേശത്ത് താമസിക്കുന്ന ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് പ്രതി പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഒരു വര്‍ഷം മുമ്പ് പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. തുടര്‍ന്ന് രണ്ടാം മാസത്തില്‍ മുരുകന്‍ രഹസ്യമായി മരുന്ന് നല്‍കി ഗര്‍ഭഛിദ്രം നടത്തി. എന്നാല്‍, ഇതിനു ശേഷവും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. അടുത്തിടെ പത്താം ക്ലാസുകാരി രണ്ടാമതും ഗര്‍ഭിണിയായി. ഇത്തവണ നാലാം മാസത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പ്രതി മനസിലാക്കിയത്. ഇതോടെയാണ് വീണ്ടും മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിക്കാനുള്ള നീക്കം നടത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തായ പ്രഭുവിന്റെ സഹായത്തോടെ മുരുകന്‍ പെണ്‍കുട്ടിയെ വ്യാജ വൈദ്യന്റെ അടുത്തെത്തിച്ചത്. ഇവിടെവെച്ച് 15-കാരിയെ ചികിത്സ നടത്തുന്ന വയോധിക പരിശോധിക്കുകയും ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. ഉടന്‍തന്നെ പെണ്‍കുട്ടിയെ താണിപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പെണ്‍കുട്ടി മരിച്ച വിവരം ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതികളായ മുരുകനെയും പ്രഭുവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. അമിതമായ അളവില്‍ മരുന്ന് ഉള്ളില്‍ച്ചെന്നതാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

Content Highlights: school student dies after consuming abortion pills in tamilnadu accused arrested for rape

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022

Most Commented