ബാലകൃഷ്ണൻ
വടകര(കോഴിക്കോട്): സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് മൊബൈല്‍ഫോണില്‍ മോശം സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഓര്‍ക്കാട്ടേരി സ്വദേശി കണ്ടോത്ത് താഴകുനി ബാലകൃഷ്ണനെ(53)യാണ് പോക്‌സോ വകുപ്പ് പ്രകാരം ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.
സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് വാട്സാപ്പിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതി. തിങ്കളാഴ്ച രാവിലെയാണ് കുട്ടി ഈ വിവരം മറ്റു കുട്ടികളോട് പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ സ്‌കൂളിലെത്തി ഫോണിലൂടെ ചോമ്പാല പോലീസില്‍ പരാതിപ്പെട്ടു. ഉച്ചയോടെ പോലീസ് സ്ഥലത്തെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുക്കുകയും കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രിന്‍സിപ്പലിനെ പുറത്താക്കണം -എം.എസ്.എഫ്.
കോഴിക്കോട്: പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രിന്‍സിപ്പലിനെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കണമെന്ന് ജില്ലാ എം.എസ്.എഫ്. ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരേ ശക്തമായ നിയമനടപടി വേണമെന്നും ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു.
Content Highlights: school principal arrested for sending obscene messages to plustwo student in chombala vadakara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..