ബസ് ഡ്രൈവർ ഷിബിൻ
പത്തനംതിട്ട: സീതത്തോട് ആങ്ങമൂഴിയില്‍ നിന്ന് കാണാതായ പത്താക്ലാസുകാരിയെ പോലീസ് കണ്ടെത്തിയത് സ്വകാര്യ ബസ് ഡ്രൈവര്‍ക്കൊപ്പം. ആങ്ങമൂഴിയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ഷിബിന്‍ (33) പോലീസ് കസ്റ്റഡിയിലാണ്.
മൂഴിയാര്‍ പോലീസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ ബസ് ഡ്രൈവര്‍ ഷിബിനൊപ്പം മകള്‍ പോയതാകാമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്ത് നിന്ന് ഷിബിനെയും പെണ്‍കുട്ടിയേയും കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടി സ്ഥിരമായി സ്കൂളില്‍ പോയിരുന്നത് ഷിബിന്‍ ഡ്രൈവറായിരുന്ന സ്വകാര്യ ബസിലായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ കുട്ടിയുടെ അമ്മയെ മുന്‍പ് വിവരമറിയിച്ചിരുന്നു. അമ്മയുടെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. വീട്ടുകാര്‍ ഇത് തടയുകയും ചെയ്തിരുന്നു.
അതിനിടെയാണ് ഇന്നലെ രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാതായത്. സംശയം തോന്നിയ അമ്മ ഷിബിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ മകള്‍ ഒപ്പമുണ്ടെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. പിന്നീട് ഈ നമ്പര്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഇക്കാര്യമുള്‍പ്പെടെ പോലീസില്‍ അമ്മ അറിയിക്കുകയും ചെയ്തു.
സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്, പെരുനാട് സ്വദേശിയായ ഡ്രൈവര്‍ ഷിബിന്റെ ഒപ്പം പെണ്‍കുട്ടിയെ കോട്ടയത്തുനിന്ന് കണ്ടെത്തിയത്. ഇയാള്‍ ആങ്ങമൂഴി-പത്തനംതിട്ട റൂട്ടിലാണ് സ്വകാര്യ ബസ് ഓടിക്കുന്നത്.
വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..