ലൈംഗികപീഡനം, പ്രണയത്തില്‍നിന്ന് പിന്മാറല്‍; പത്താംക്ലാസുകാരി ജീവനൊടുക്കി, യുവാവ് പിടിയില്‍


ഇർഷാദ്

ബോവിക്കാനം(കാസര്‍കോട്): പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. മുളിയാര്‍ മൂലടുക്കത്തെ ഇര്‍ഷാദി(ഇച്ചാദു-23)നെയാണ് ആദൂര്‍ സി.ഐ. എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ബദിയടുക്ക അര്‍സിപ്പള്ളം സ്വദേശിയായിരുന്ന ഇര്‍ഷാദ് മൂലടുക്കത്തെ ബന്ധുവീട്ടിലാണ് താമസിച്ചുവരുന്നത്. പെണ്‍കുട്ടിയുമായി നവമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് പ്രണയത്തിലായിരുന്നു. 15-കാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് പ്രണയത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിന് ശ്രമിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മാര്‍ച്ച് 30-ന് വൈകീട്ട് ആറരയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഇതിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയുടെ നേതൃത്വത്തില്‍ 13, 14 തീയതികളില്‍ ബോവിക്കാനത്ത് രാപകല്‍ സമരം നടത്തുന്നതിന് തീരുമാനിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

Content Highlights: school girl suicide in kasargod accused youth arrested by police

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented