ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് 15-കാരി, പിന്നാലെ ആത്മഹത്യാശ്രമം; സംഭവം കോഴിക്കോട്ട്


നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറിയ പെണ്‍കുട്ടി, ബസിന്റെ പിറകിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പിന്നാലെ ബാഗില്‍നിന്ന് കത്തിയെടുത്ത് ആക്രമിച്ചെന്നുമാണ് യുവാവിന്റെ മൊഴി.

Screengrab: Mathrubhumi News

കോഴിക്കോട്: താമരശ്ശേരിയില്‍ ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം 15-കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ബസ് ജീവനക്കാരനായ സുഹൃത്തിനെ ആക്രമിച്ചശേഷം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താമരശ്ശേരി ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബസ് ജീവനക്കാരനായ യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. 12 മണിയോടെ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറിയ പെണ്‍കുട്ടി, ബസിന്റെ പിറകിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പിന്നാലെ ബാഗില്‍നിന്ന് കത്തിയെടുത്ത് ആക്രമിച്ചെന്നുമാണ് യുവാവിന്റെ മൊഴി. കൈയില്‍ മുറിവേറ്റതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. പിന്നീട് ചോരയൊലിക്കുന്ന കൈയുമായി ഇയാളെ കണ്ട മറ്റുജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.



അതിനിടെ, സംഭവത്തിന് പിന്നാലെ കൈഞരമ്പ് മുറിച്ചനിലയില്‍ പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിനെ ആക്രമിച്ചശേഷം പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. ആറുമാസമായി പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവിനോട് ബന്ധത്തില്‍നിന്ന് പിന്മാറാനും വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: school girl attempts to suicide after attacking her boyfriend in thamarassery kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented