ഇരച്ചെത്തി ബൈക്കുകള്‍, അമ്പരന്ന് നാട്ടുകാര്‍; തെരുവില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്


പ്രതീകാത്മക ചിത്രം/ മാതൃഭൂമി

താമരശ്ശേരി: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും എല്‍.ഐ.സി. ഓഫീസിനുസമീപത്തും ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നിലയുറപ്പിച്ചിരുന്നവര്‍ പതിവില്ലാത്തവിധം ബൈക്കുകളുടെ ഇരമ്പവും കൗമാരക്കാരുടെ ബഹളവുംകണ്ട് ആദ്യമൊന്നമ്പരന്നു. നാട്ടുകാര്‍ക്ക് കാര്യമെന്തെന്ന് മനസ്സിലാവുന്നതിന് മുമ്പുതന്നെ ഒട്ടേറേ ബൈക്കുകളിലായെത്തിയ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിതുടങ്ങി. മുക്കംഭാഗത്തെ ഒരു കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളും ജൂനിയര്‍ വിദ്യാര്‍ഥികളും തമ്മിലായിരുന്നു സംഘര്‍ഷം. കോളേജിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായായിരുന്നു ഈ തമ്മില്‍തല്ല്. അടി കലശലായതോടെ പ്രശ്‌നത്തിലിടപെട്ട നാട്ടുകാര്‍ താമരശ്ശേരി പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ലാത്തി വീശിയതോടെയാണ് വിദ്യാര്‍ഥികള്‍ രംഗം പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ് സ്ഥലം കാലിയാക്കിയത്.

മലയോരമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ഥി സംഘര്‍ഷം സ്‌കൂള്‍ കോമ്പൗണ്ടിന്റെയും കോളേജ് കാമ്പസിന്റെയും പരിധിവിട്ട് തെരുവിലേക്കെത്തുന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു ഈ സംഭവം. അതിനും രണ്ടുദിവസംമുമ്പ് കോടഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടിയിരുന്നു. മലയോരസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന്റെ തുടര്‍ച്ചയായിരുന്നു പൊതുയിടത്തില്‍ നടന്ന ആ സംഘര്‍ഷം. അധ്യാപകരുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം നടന്നുവരുന്നതിനിടെയായിരുന്നു പട്ടാപ്പകല്‍ അങ്ങാടിയില്‍വെച്ചുള്ള അടിപിടിയിലേക്ക് കാര്യങ്ങളെത്തിയത്. അക്രമത്തില്‍ നാലു പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ഇവര്‍ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികള്‍ക്കായിരുന്നു അന്ന് മര്‍ദനമേറ്റത്.

നിസ്സാരകാര്യങ്ങളെച്ചൊല്ലി തുടങ്ങുന്ന അടിപിടി

വിദ്യാലയങ്ങള്‍ക്കകത്തും പുറത്തും സംഘര്‍ഷം നടക്കുന്നത് മലയോരമേഖലയില്‍ അത്ര പുതുമയുള്ള കാര്യമല്ല. തമ്മില്‍ തല്ലിന് പൊതുവിദ്യാലയമെന്നോ സ്വകാര്യ സ്‌കൂളുകളെന്നോ കോളേജുകളെന്നോയുള്ള ഭേദവുമില്ല. സീനിയര്‍-ജൂനിയര്‍ തര്‍ക്കം, ഗ്രൂപ്പുകള്‍ക്കിടയിലെ പടലപ്പിണക്കം, റാഗിങ്, രാഷ്ട്രീയഭിന്നത, വ്യക്തിവൈരാഗ്യം, പ്രണയം തുടങ്ങി പലകാര്യങ്ങളെചൊല്ലിയും മുളപൊട്ടുന്ന അസ്വാരസ്യങ്ങളാണ് പലപ്പോഴും വിദ്യാലയങ്ങള്‍ക്ക് പുറത്തേക്ക് സംഘര്‍ഷമെത്തിക്കുന്നതിന് വഴിയൊരുക്കുന്നത്.

ബസ് സ്റ്റോപ്പില്‍വെച്ചുള്ള വിദ്യാര്‍ഥികളുടെ സംഘര്‍ഷത്തെ ചോദ്യംചെയ്ത് നാട്ടുകാര്‍ രംഗത്തെത്തിയത് താമരശ്ശേരിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് വാക്കേറ്റത്തിന് വഴിയൊരുക്കിയിരുന്നു. മുക്കത്ത് കഴിഞ്ഞവര്‍ഷം നവംബറില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന അടിപിടിയും കോളേജിന് പുറത്തേക്ക് എത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ പുറത്തുനിന്ന് ആളെയിറക്കി തങ്ങളെ മര്‍ദിച്ചെന്നായിരുന്നു ജൂനിയര്‍ വിദ്യാര്‍ഥികളുടെ ആരോപണം. അന്ന് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്.

ഭാവിയെ കരുതി പിന്‍വലിക്കുന്ന പരാതികള്‍

പലപ്പോഴും സംഘംചേര്‍ന്ന് നില്‍ക്കുന്ന അവസരങ്ങളിലാണ് വിദ്യാര്‍ഥികള്‍ പരിധിവിടുന്ന അക്രമവാസന പ്രകടിപ്പിക്കാറുള്ളത്. കൗമാരത്തിന്റെ ചോരത്തിളപ്പിലുള്ള വിദ്യാര്‍ഥികളുടെ അതിക്രമങ്ങളോട് അവരുടെ ഭാവിയെ കരുതി എതിര്‍ഭാഗവും അധികൃതരും അയവു കാണിക്കുമ്പോള്‍ കാര്യങ്ങള്‍ പലപ്പോഴും നിയമനടപടികളിലേക്കെത്താറില്ല. സ്‌കൂള്‍, കലാലയ കോമ്പൗണ്ടിനകത്തെ വിദ്യാര്‍ഥിസംഘര്‍ഷങ്ങള്‍ അതിരുകടന്നാലും 'സല്‍പ്പേരി'ന് കോട്ടം തട്ടാതിരിക്കാന്‍ പല വിദ്യാലയ അധികൃതരും സംഭവം പുറത്തറിയിക്കാറുമില്ല.

ക്രൂരമായ മര്‍ദനത്തിനിരകളാവുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയുമായി മുന്നോട്ട് പോയാലും പലപ്പോഴും സ്‌കൂള്‍ അധികൃതരുടെ സമ്മര്‍ദവും എതിര്‍കക്ഷികളുടെ രക്ഷിതാക്കളുടെ അഭ്യര്‍ഥനയും കാരണം പിന്‍വലിയുകയാണ് പതിവ്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളാണ് പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങളില്‍ പ്രതികളാവാറുള്ളതെന്നതിനാല്‍ ശിക്ഷാനടപടി പലപ്പോഴും താക്കീതുകളിലൊതുങ്ങുന്നു. അച്ചടക്കം കണിശമായ ചുരുക്കം വിദ്യാലയങ്ങളില്‍ മാത്രമാണ് സസ്‌പെന്‍ഷനിലും പുറത്താക്കലിലുമെല്ലാം കാര്യങ്ങളെത്താറുള്ളത്.

പരിധിവിടുന്ന റാഗിങ്

മലയോരമേഖലയിലെ സ്‌കൂളുകളില്‍ റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ചില്ലറയല്ല. രണ്ടുദിവസംമുമ്പാണ് കോളേജിലേക്ക് ബൈക്ക് കൊണ്ടുവന്നതിന്റെപേരില്‍ മുക്കത്ത് ഒരു ബിരുദവിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത്.

ഈവര്‍ഷം ഫെബ്രുവരിയില്‍ അര്‍ബുധബാധിതനായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഏഴോളം സീനിയര്‍ വിദ്യാര്‍ഥികള്‍ചേര്‍ന്ന് മര്‍ദിച്ച് മാരകമായി പരിക്കേല്‍പ്പിച്ച് അബോധാവസ്ഥയിലാക്കിയ സംഭവം താമരശ്ശേരിയിലുണ്ടായിരുന്നു. റാഗിങ്ങിനിടെ ഷര്‍ട്ട് അഴിക്കാന്‍ കൂട്ടാക്കാതിരുന്ന രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മുഖത്തടിച്ച് സ്‌കൂള്‍ കോമ്പൗണ്ടിലെ കുഴിയിലേക്ക് തള്ളിയിട്ട സംഭവവും 2019-ല്‍ ഇതേ വിദ്യാലയത്തിലുണ്ടായിട്ടുണ്ട്.

Content Highlights: school and college students clash in thamarassery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented