തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ്: പിന്നില്‍ ഇടനിലക്കാരുടെ വന്‍സംഘം


വിവേക് ആര്‍.ചന്ദ്രന്‍

File Photo

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇടനിലക്കാരുടെ വന്‍ സംഘം. പാവപ്പെട്ട പട്ടികജാതിക്കാരില്‍നിന്ന് അപേക്ഷകള്‍ വാങ്ങുന്നതു മുതല്‍ ബാങ്കുകളില്‍നിന്ന് ചെക്കുകള്‍ സ്വന്തം പേരില്‍ മാറിയെടുക്കുന്നതു വരെ ഇവരാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതു തുടരുകയാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ബാങ്കുകളില്‍നിന്ന് സബ്സിഡി തുക നല്‍കിയ സ്ഥാപനങ്ങള്‍ പരിശോധിച്ചാല്‍ തട്ടിപ്പു ബോധ്യമാവും. പേരിനുമാത്രമുണ്ടാക്കിയ ചില സ്ഥാപനങ്ങളിലേക്കാണ് സബ്സിഡി തുക മുഴുവന്‍ മാറിയെടുത്തിരിക്കുന്നത്.

പല സ്ഥലങ്ങളില്‍നിന്നു ശേഖരിക്കുന്ന പട്ടികജാതിക്കാരുടെ വിലാസവും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നത്. ആനുകൂല്യം വാങ്ങിനല്‍കാമെന്ന പേരില്‍ അപേക്ഷ വാങ്ങി സബ്സിഡി തട്ടിയെടുത്ത് തുച്ഛമായ തുകകള്‍ നല്‍കി ഒതുക്കുന്നതും പതിവാണ്. 1.26 കോടി രൂപയുടെ സബ്സിഡി തട്ടിപ്പ് കണ്ടെത്തിയതില്‍ കൂടുതല്‍ തുകകളും പോയിരിക്കുന്നത് തിരുവല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലസംഘത്തിനാണ്. ഭൂരിഭാഗം സംഘങ്ങള്‍ക്കും ലഭിച്ച തുക ഒരേ സ്ഥാപനത്തിലെ ബില്ലുപയോഗിച്ചാണ് മാറിയെടുത്തിരിക്കുന്നത്. വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷ നല്‍കിയപ്പോള്‍ 4500 രൂപയോളം കൈക്കൂലി വാങ്ങിയെന്ന് മേയര്‍ക്കു പരാതി ലഭിച്ചതും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട പൂന്തുറ സ്വദേശിനിക്കെതിരേയാണ്.

കോര്‍പ്പറേഷനില്‍ പട്ടികജാതി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയവരല്ല തുടരന്വേഷണങ്ങള്‍ക്കെത്തുന്നത്. സ്ഥിരം ചില ഇടനിലക്കാരാണ് കുറവുള്ള രേഖകള്‍ എത്തിക്കുന്നതും ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടുന്നതും. സ്വയംതൊഴില്‍ സംഘങ്ങള്‍ക്ക് വായ്പയും അക്കൗണ്ടും തേടി സഹകരണ ബാങ്കുകളിലെത്തുന്നതും ഇടനിലക്കാര്‍തന്നെ. പക്ഷേ, ഇവിടെ നല്‍കുന്ന ഗുണഭോക്താക്കളുടെ പേരുകള്‍ വ്യത്യസ്തമായിരിക്കും. ആരെങ്കിലും അന്വേഷിച്ചുവന്നാല്‍ ഒഴിവാക്കിവിടാനാണ് ഈ തന്ത്രം. ഒരു സ്വയംതൊഴില്‍ സംഘത്തിലെ രണ്ടുപേരുടെ പേരില്‍ അക്കൗെണ്ടടുത്ത് പണം ഇടനിലക്കാര്‍ നടത്തുന്ന സ്വകാര്യസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു മാറിയെടുക്കും.

എന്നാല്‍, കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മുതലെടുത്ത് വ്യജരേഖകള്‍ വ്യാപകമായുണ്ടാക്കി വന്‍ തട്ടിപ്പു നടത്തുകയായിരുന്നു. പലയിടത്തുനിന്നു കിട്ടുന്ന രേഖകളിലും വിലാസത്തിലുമെല്ലാം സബ്സിഡി തട്ടിക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇപ്പോഴും ഇതു തുടരാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ പിടിവീണു

തിരുവനന്തപുരം: പട്ടികജാതി വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പ സബ്സിഡി പദ്ധതിയില്‍ പണം തട്ടാനുള്ള ശ്രമത്തിന് വട്ടിയൂര്‍ക്കാവ് സര്‍വീസ് സഹകരണ ബാങ്കില്‍ പിടിവീണു. 2021-2022 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 12 സന്നദ്ധസംഘങ്ങള്‍ക്ക് വട്ടിയൂര്‍ക്കാവ് ബാങ്കിലേക്ക് 36 ലക്ഷം രൂപ സബ്സിഡിയായി നല്‍കി.

ഇതില്‍ രണ്ടു സംഘങ്ങള്‍ക്കു മാത്രമാണ് ബാങ്ക് വായ്പ അനുവദിച്ചിരുന്നത്. ബാങ്ക് സെക്രട്ടറി കോര്‍പ്പറേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് 12 സംഘങ്ങളും ബാങ്കില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നറിഞ്ഞത്.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോര്‍പ്പറേഷനില്‍ നല്‍കിയ ബാങ്കിന്റെ 10 സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു കണ്ടെത്തിയതായി സെക്രട്ടറി പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചു പരിശോധിക്കണമെന്നാവശ്യപ്പെട്ട് വ്യവസായവകുപ്പിനു പരാതി നല്‍കിയിട്ടുണ്ട്. വ്യവസായ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ 10 സ്വയംതൊഴില്‍ സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നു മനസ്സിലാക്കി. തുടര്‍ന്ന് ഈ പണം തിരിച്ച് കോര്‍പ്പറേഷനിലേക്ക് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: sc st fund fraud case in thiruvananthapuram corporation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented