സ്വപ്‌ന മറച്ചുവെക്കുന്ന പലകാര്യങ്ങളും അറിയാമെന്ന് സരിത, അവരുടെ കൈയില്‍ ഒരു തെളിവുമില്ല


സരിത എസ്.നായർ, സ്വപ്‌ന സുരേഷ് | ഫയൽചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: സ്വപ്‌ന മറച്ചുവെക്കുന്ന പലകാര്യങ്ങളും അറിയാമെന്ന് സരിത എസ്.നായര്‍. രഹസ്യമൊഴി നല്‍കിയ ശേഷം അത് പുറത്തുപറയും. സ്വര്‍ണം ആര്‍ക്കുവേണ്ടി എത്തിച്ചതാണെന്ന് തനിക്കറിയാമെന്നും ഇത് കോടതിക്ക് മുന്നില്‍ രഹസ്യമൊഴിയായി പറയുമെന്നും അത് പോലീസ് അന്വേഷിക്കട്ടെയെന്നും സരിത പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്.ആര്‍.ഡി.എസിലെ ഉദ്യോഗസ്ഥരും ആണെന്നും സരിത ആരോപിച്ചു.

മുഖ്യമന്ത്രി ഇതിനകത്തില്ലെന്നും അവര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അതുകൊണ്ട് ജാമ്യം കിട്ടുന്നില്ലെന്നുമാണ് ജയിലില്‍വെച്ച് സ്വപ്‌ന പറഞ്ഞത്. ജയിലില്‍ സ്വപ്‌ന പറഞ്ഞതുപോലെയുള്ള പീഡനങ്ങളൊന്നും തങ്ങളാരും കണ്ടില്ല. അത് എപ്പോഴാണ് സംഭവിച്ചതെന്നും അറിയില്ല. താന്‍ വളരെക്കുറച്ച് കാലമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

തന്നെപ്പോലെ പരാതിയുള്ള സ്ത്രീയാണ് സ്വപ്‌ന, സത്യമുണ്ടെങ്കില്‍ അവരുടെ കൂടെ നില്‍ക്കാന്‍ താന്‍ തയ്യാറാണ്. അവരുടെ കൈയില്‍ ഒരു തെളിവുമില്ല, ഒരു പേപ്പര്‍ പോലുമില്ല. ക്രൈം നന്ദകുമാറാണ് ഇത് കൊണ്ടുവരുന്നതെന്നും നന്ദകുമാറിന്റെ ഓഫീസിലാണ് ആദ്യ കൂടിക്കാഴ്ച നടന്നതെന്നും പറഞ്ഞിരുന്നു.

പി.സി. ജോര്‍ജ് സാറുമായി താന്‍ സംസാരിക്കാറുണ്ട്. ഇടയ്ക്കിടെ ഫോണ്‍ വിളിക്കുന്നത് പതിവായിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് സ്വപ്നയെ അറിയാമോ എന്ന ചോദ്യം ചോദിച്ചത്. അന്ന് ചോദിച്ച ചോദ്യത്തില്‍ എനിക്ക് വന്ന സംശയത്തിലാണ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചത്.സ്വപ്‌ന തന്റെയടുത്ത് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി ഇതിലൊന്നും ഇല്ലെന്നാണ്. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ ഡോളര്‍ കടത്തിനെക്കുറിച്ച് മാത്രം പറഞ്ഞത്. അവര്‍ രഹസ്യമൊഴി നല്‍കിയ ശേഷം ബിരിയാണി ചെമ്പ് അടക്കമുള്ള കാര്യങ്ങള്‍ വന്നു. എന്റെ പേര് വരുന്നുവെന്ന് പറയുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സീരിസായി അത് വരുന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും സരിത പറഞ്ഞു.

എന്തുകൊണ്ടാണ് തന്റെ പേര് ഇതിലേക്ക് കൊണ്ടുവരുന്നതെന്നും അവരുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നും സരിത പ്രതികരിച്ചു. ഒന്നുകില്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായിരിക്കാം, അല്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് കരുതിയാകാമെന്നും സരിത പറഞ്ഞു.

നേരത്തെ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. അന്വേഷണ ഏജന്‍സിക്ക് അല്ലാതെ ആര്‍ക്കും പകര്‍പ്പ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. കഴിഞ്ഞദിവസം സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു. അതേസമയം, കീഴ്‌ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സരിതയുടെ പ്രതികരണം.


Content Highlights: saritha s claims about swapna suresh allegations

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented