കൊല്ലപ്പെട്ട സംഗീത, പ്രതി ദീപു
തിരുവനന്തപുരം: വടശ്ശേരിക്കോണം സ്വദേശിനി സംഗീത കൊലക്കേസിൽ വർക്കല പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 80-ഓളം സാക്ഷികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
ഡിസംബർ 28-ന് പുലർച്ചെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന പതിനാറുകാരിയായ സംഗീതയെ വ്യജപേരിൽ സൗഹൃദം സ്ഥാപിച്ച ഗോപു ഫോണിൽ വിളിച്ചു പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംഗീത ഇറങ്ങി അടുത്തുള്ള റോഡിനു സമീപം എത്തുകയും ഇവർ തമ്മിലുള്ള സംസാരത്തിനിടയിൽ കത്തി കൊണ്ട് കഴുത്തു അറക്കുകയുമായിരുന്നു.
ഐ.പി.സി. 302 പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് എഫ്.ഐ.ആർ എടുത്തിരിക്കുന്നത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി മൂന്ന് ദിവസത്തെക്ക് ജനുവരി ഏഴിന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
Content Highlights: sangeetha murder case charge sheet submitted
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..