ആക്രമണത്തിന്റെ ദൃശ്യങ്ങൾ | Screengrab: twitter.com/AnveshkaD
പട്‌ന: ബിഹാറില്‍ വനിതാ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള മൈനിങ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരേ മണല്‍മാഫിയയുടെ ആക്രമണം. ബിഹ്തയിലെ അനധികൃത മണല്‍ഖനനം പരിശോധിക്കാനെത്തിയ സംഘത്തിന് നേരേയാണ് ക്രൂരമായ ആക്രമണമുണ്ടായത്.
പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥസംഘത്തിന് നേരേ കല്ലെറിയുകയും വടികള്‍ ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ വനിതാ മൈനിങ് ഇന്‍സ്‌പെക്ടറായ അമ്യ കുമാരി, ജില്ലാ മൈനിങ് ഓഫീസര്‍ കുമാര്‍ ഗൗരവ്, മൈനിങ് ഇന്‍സ്‌പെക്ടര്‍ സയ്യിദ് ഫര്‍ഹിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസം ബിഹ്തയിലെ കോയില്‍വാര്‍ പാലത്തിന് സമീപമായിരുന്നു സംഭവം. ഉദ്യോഗസ്ഥസംഘം പരിശോധനയ്‌ക്കെത്തിയതോടെ മണല്‍മാഫിയ ഗുണ്ടകള്‍ ഇവര്‍ക്ക് നേരേ കല്ലേറ് ആരംഭിച്ചു. ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ച അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കല്ലേറില്‍ പരിക്കേറ്റ് നിലത്തുവീണിട്ടും ഉദ്യോഗസ്ഥരെ മര്‍ദിക്കുന്നത് തുടര്‍ന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും 44 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. 50 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവരുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
Content Highlights: sand mafia attack against mining officers in bihar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..