Photo: Twitter.com/ANInewsUP & Youtube.com/ Azam Ansari
ലഖ്നൗ: പൊതുനിരത്തില്‍ റീല്‍സിന് വേണ്ടിയുള്ള വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ യൂട്യൂബ് താരം അറസ്റ്റില്‍. ഒരുലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബര്‍, ലഖ്നൗ സ്വദേശി അസം അന്‍സാരിയെയാണ് താക്കുര്‍ഗഞ്ച് പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. അതേസമയം, പൊതുസ്ഥലത്ത് പുകവലിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
ഞായറാഴ്ച ലഖ്നൗവിലെ ക്ലോക്ക് ടവറിന് സമീപത്തുവെച്ചാണ് അസം അന്‍സാരി ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചത്. നിരവധിപേരാണ് ഇത് കാണാന്‍ പ്രദേശത്ത് തടിച്ചുകൂടിയത്. ഇതോടെ ഗതാഗതം തടസ്സപ്പെടുകയും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ പോലീസിനെ വിവരമറിയിച്ചു. ഇതോടെ പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബോളിവുഡ് താരം സല്മാന് ഖാന്റെ ഡ്യൂപ്പായാണ് അസം അന്‍സാരി സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. സല്മാന് ഖാന്റെ ഗാനങ്ങളും നടനെ അനുകരിച്ചുള്ള ദൃശ്യങ്ങളുമാണ് ഇയാളുടെ മിക്ക വീഡിയോകളിലുമുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 77000-ഓളം ഫോളോവേഴ്സുള്ള അസം അന്‍സാരിക്ക് യൂട്യബില്‍ 1.64 ലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ട്.
Content Highlights: salman khans dupe social media star azam ansari arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..