Screengrab: Mathrubhumi News
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. ശമ്പളവും അവധിയും ആവശ്യപ്പെട്ടതാണ് മര്‍ദനത്തിന് കാരണമായതെന്നാണ് പരാതി. സ്ഥാപന നടത്തിപ്പുകാര്‍ യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നെയ്യാറ്റിന്‍കര ഇരുമ്പില്‍ പ്രവര്‍ത്തിക്കുന്ന വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് വയനാട് സ്വദേശിനിയായ യുവതി മര്‍ദനത്തിനിരയായത്. സ്ഥാപനത്തിന്റെ വീട്ടുപകരണങ്ങള്‍ വീടുകള്‍ കയറിയിറങ്ങി വില്‍പ്പന നടത്തുന്നതാണ് യുവതിയുടെ ജോലി. കഴിഞ്ഞദിവസം അത്യാവശ്യമായി സ്വന്തംവീട്ടില്‍ പോകാന്‍ യുവതി അവധി ചോദിച്ചിരുന്നു. ശമ്പളവും ആവശ്യപ്പെട്ടു. ഇതാണ് സ്ഥാപന നടത്തിപ്പുകാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. അവധിയും ശമ്പളവും നല്‍കാതിരുന്നതോടെ ജോലി വിടുകയാണെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോവുകയും ഇവിടെവെച്ച് ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതി.
സ്ഥാപനനടത്തിപ്പുകാരനായ യുവാവ് യുവതിയെ അസഭ്യംപറയുന്നതും മുഖത്തടിക്കുന്നതും പുറത്തുവന്നദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഇതിനുശേഷം തുടര്‍നടപടികളുണ്ടാകുമെന്നുമാണ് പോലീസിന്റെ പ്രതികരണം.
Content Highlights: sales girl brutally attacked in neyyatinkara thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..