പ്രവീൺ റാണ | Screengrab: Mathrubhumi News
കൊച്ചി: തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണ കലൂരിലെ ഫ്ളാറ്റില്‍നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാനായി പോലീസ് സംഘം ഫ്ളാറ്റില്‍ എത്തിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ ഇയാള്‍ ഫ്ളാറ്റില്‍നിന്ന് കടന്നുകളഞ്ഞെന്നാണ് വിവരം. അതേസമയം, പ്രവീണ്‍ റാണയുടെ നാല് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലൂരില്‍നിന്നും തൃശ്ശൂരില്നിന്നുമാണ് വാഹനങ്ങള്‍ പിടികൂടിയത്.
വന്‍ പലിശയും ലാഭവും വാഗ്ദാനംചെയ്താണ് സേഫ് ആന്‍ഡ് സ്ട്രോങ് എന്ന കമ്പനിയുടെ പേരില്‍ പ്രവീണ്‍ റാണ എന്ന കെ.പി. പ്രവീണ്‍ കോടികള്‍ തട്ടിയെടുത്തത്. നിലവില്‍ ഇയാള്‍ക്കെതിരേ തൃശ്ശൂരിലെ വിവിധ സ്റ്റേഷനുകളിലായി 24-ഓളം കേസുകളുണ്ട്. എന്നാല്‍ പോലീസ് കേസെടുത്തതോടെ പ്രവീണ്‍ റാണ ഒളിവില്‍പോവുകയായിരുന്നു.
എന്‍ജിനിയറിങ് പഠനത്തിന് ശേഷം മൊബൈല്‍ റീച്ചാര്‍ജ് കട നടത്തിയിരുന്ന കെ.പി. പ്രവീണ്‍ ആണ് പിന്നീട് ഡോ. പ്രവീണ്‍ റാണയായത്. കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാരസ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതായിരുന്നു ആദ്യ ബിസിനസ്. പിന്നീട് കര്‍ണാടകയിലും തമിഴ്നാട്ടിലും പബ്ബുകള്‍ ആരംഭിച്ചു. ഇതിനിടെ കേരളത്തിലേക്ക് മടങ്ങി സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്റെ മറവില്‍ സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയിലേക്ക് വ്യാപകമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയായിരുന്നു.
Content Highlights: safe and strong money fraud praveen rana escaped from kaloor flat kochi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..