പ്രവീൺ റാണ
തൃശ്ശൂര്‍: ''ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. പുറത്തിറങ്ങട്ടെ. വ്യവസായം വിപുലമാക്കും. എല്ലാവരുടെയും നിക്ഷേപം തിരികെ നല്‍കും. എന്റെ സ്വപ്നം ഞാന്‍ യാഥാര്‍ഥ്യമാക്കും .അധികാരം കിട്ടിയാല്‍ ഒരു വര്‍ഷത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെക്കാള്‍ മുകളിലെത്തിക്കും''- 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ജയിലിലായ പ്രവീണ്‍ റാണ ജയിലിലും 'തള്ളല്‍' തുടരുകയാണ്.
ജില്ലാ ജയിലില്‍ അഡ്മിഷന് ബ്ലോക്കിലാണ് റാണയുള്ളത്. കാണുന്നവരോടൊക്കെ റാണയ്ക്ക് പറയാനുള്ളതിതാണ്. ''മറ്റുള്ളവരെല്ലാം തട്ടിപ്പുകാരാണ്. ഞാന്‍ അങ്ങനെയല്ല. ഭാരതത്തിന്റെ ഭാവി ഞാന്‍ മാറ്റും. മഹാന്മാരെല്ലാം കുറേ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അതേ പോലൊരു ത്യാഗമായാണ് ഈ ജയില്‍ ജീവിതവും.''
ചിലപ്പോള്‍ ആത്മീയതയും തത്ത്വങ്ങളും വിളമ്പാറുമുണ്ട്. അഡ്മിഷന് ബ്ലോക്കായതിനാല്‍ കേള്‍വിക്കാര്‍ കുറവാണ്.
കോടികള്‍ തട്ടിയെങ്കിലും ഒരു പൈസ പോലുമില്ലാതെയാണ് റാണ ജയിലിലെത്തിയത്. ഫോണ്‍ ചെയ്യാന്‍പോലും പണമില്ലായിരുന്നു. ആദ്യ ദിനം റാണയെക്കാണാന്‍ ആരുമെത്തിയില്ല. അതിനാല്‍ ജയിലില്‍ ഇടാനുള്ള വസ്ത്രമോ പല്ലുതേക്കാനുള്ള ബ്രഷോ ഒന്നുമില്ലായിരുന്നു.
ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചിരുന്ന റാണ ജയിലില്‍ ആദ്യദിനം ബെര്മുഡയിട്ടു കഴിഞ്ഞു. പിറ്റേന്ന് ബന്ധുക്കളെത്തി. പണവും അത്യാവശ്യസാധനങ്ങളും നല്കി. 'ചോരന്' എന്ന സിനിമ നിര്‍മിക്കുകയും നായകനാകുകയും ചെയ്ത ശേഷമാണ് തട്ടിപ്പില്‍ പിടിക്കപ്പെട്ടതെന്നതിനാല് ജയിലില്‍ 'ചോരന്' എന്ന ഇരട്ടപ്പേരാണ് സഹവാസികള്‍ നല്‍കിയിട്ടുള്ളത്.
Content Highlights: safe and strong money fraud case praveen rana jail life report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..