വിഷാദരോഗത്തിന്റെ മരുന്നിന്റെ ഒഴിഞ്ഞപാക്കറ്റ്, ആത്മഹത്യാകുറിപ്പ്; വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ


വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വിഷാദരോഗത്തിന്റെ മരുന്നിന്റെ രണ്ട് ഒഴിഞ്ഞപാക്കറ്റുകളും മുറിയിൽനിന്ന് കണ്ടെത്തി. സുഹൃത്തുക്കളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രതീകാത്മകചിത്രം | Photo: Mathrubhumi

ന്യൂഡൽഹി: സഫ്ദർജങ് ആശുപത്രിയിലെ അവസാന വർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ 3.30-ന് ആശുപത്രിയിലെ പോലീസ് പോസ്റ്റിൽ ഇതുസംബന്ധിച്ച് വിവരം ലഭിച്ചെന്ന് അധികൃതർ അറിയിച്ചു.

ഡൽഹി സ്വദേശിയായ വിദ്യാർഥിനി സഫ്ദർജങ് ആശുപത്രിയിലെ എം.ബി.ബി.എസ്. വനിതാഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നെന്ന് തെക്ക് പടിഞ്ഞാറൻ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സി. മനോജ് പറഞ്ഞു.

അകത്തുനിന്ന് പൂട്ടിയ മുറി സുഹൃത്തുക്കൾ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വിഷാദരോഗത്തിന്റെ മരുന്നിന്റെ രണ്ട് ഒഴിഞ്ഞപാക്കറ്റുകളും മുറിയിൽനിന്ന് കണ്ടെത്തി. സുഹൃത്തുക്കളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Safdarjung Hospital MBBS Student Found Dead In Girl's Hostel Room


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented