കഷായവും ജ്യൂസും ഉള്ളില്‍ച്ചെന്നാല്‍ പ്രശ്‌നമാകുമോ എന്നന്വേഷിക്കും; ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്


സുഹൃത്ത് കഴിച്ചിരുന്ന കഷായം ഷാരോൺ രുചിച്ചുനോക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ആരോപണങ്ങൾ ശരിയോ എന്ന് വ്യക്തമാകൂ എന്ന് പോലീസ്

ഷാരോണിന്റെ കുടുംബം പുറത്തുവിട്ട വീഡിയോയിലെ ദൃശ്യം(ഇടത്ത്) മരിച്ച ഷാരോൺ(വലത്ത്)

തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ മരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. പ്രത്യേക സംഘമായിരിക്കും കേസന്വേഷിക്കുക. സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് റൂറൽ എസ്.പി. ഡി. ശിൽപ പറഞ്ഞു.

"മരണത്തിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കും. ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആ കാര്യങ്ങളും പരിശോധിക്കും. കഷായവും ജ്യൂസും ശരീരത്തിൽ ചെന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് പരിശോധിക്കും. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും" എസ്.പി. വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



സുഹൃത്ത് കഴിച്ചിരുന്ന കഷായം ഷാരോൺ രുചിച്ചുനോക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ആരോപണങ്ങൾ ശരിയോ എന്ന് വ്യക്തമാകൂ എന്ന് പോലീസ് കൂട്ടിച്ചേർത്തു.

മരണപ്പെട്ട ഷാരോണും പെൺസുഹൃത്തും ഷാരോണിന്റെ സുഹൃത്തുക്കളും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഷാരോണിന്റെ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. താൻ കുടിച്ചിരുന്ന കഷായത്തിന്റെ ബാക്കിയാണ് ഷാരോൺ കുടിച്ചതെന്നും കഷായം കഴിക്കേണ്ട അവസാന ദിവസമായിരുന്നതായും പെൺസുഹൃത്ത് പറയുന്നുണ്ട്. താൻ മറ്റൊന്നും നൽകിയിട്ടില്ലായെന്നും അവനെ താൻ എന്തിനാണ് അപായപ്പെടുത്തുന്നതെന്നും പെൺകുട്ടി ചാറ്റിൽ ചോദിക്കുന്നുണ്ട്. ഇതേ കഷായം താനും തന്റെ ചേച്ചിയും കുടിച്ചിട്ടുള്ളതായും അതിനാൽ കഷായത്തിൽ പ്രശ്നമില്ലായെന്നും പെൺകുട്ടി പറയുന്നുണ്ട്.

കഷായത്തിന്റെ കയ്പ്‌ മാറുന്നതിനായി കുടിച്ച ജ്യൂസിന്റെ പ്രശ്നമാകാമെന്നും അമ്മയെ വീട്ടിലെത്തിച്ച ഓട്ടോഡ്രൈവർക്ക് ഈ ജ്യൂസ് കുടിച്ച ശേഷം പ്രശ്നങ്ങളുണ്ടായതായും പെൺകുട്ടി പറയുന്നുണ്ട്. എന്നാൽ, ഷാരോണിന്റെ ബന്ധുക്കൾ പുറത്തുവിട്ട ചാറ്റിന്റെ ആദ്യ ഘട്ടത്തിൽ, സംഭവത്തിന്റെ തലേദിവസമായ പതിമൂന്നിന് ഷാരോണിന് വയർ സംബന്ധിച്ച് അസുഖമുണ്ടെന്നും അതിനാൽ ഭക്ഷണം കഴിച്ചിെല്ലന്ന് ഷാരോൺതന്നെ പറയുന്നതായുണ്ടെന്നും പോലീസ് പറയുന്നു.

ഷാരോൺ രാജിന്റെ മരണം ബന്ധുക്കളെയും നാട്ടുകാരെയും പോലീസിനെയും ഒരുപോലെ കുഴക്കുന്നതാണ്. പ്രാഥമികാന്വേഷണം നടത്തിയ പോലീസ്, അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. സമാനമായ രീതിയിൽ അതിർത്തിക്കപ്പുറത്ത് കളിയിക്കാവിളയിൽ ഈയിടെ ഒരു വിദ്യാർഥി മരിച്ചതും സംഭവത്തെ സങ്കീർണമാക്കുന്നു. ആസിഡ് കലർന്ന പാനീയം കഴിച്ചാണ് സ്കൂൾവിദ്യാർഥി മരിച്ചത്. സ്കൂളിലെ മറ്റൊരു വിദ്യാർഥി ശീതളപാനീയമെന്നു പറഞ്ഞു നൽകിയ ദ്രാവകം കഴിച്ചാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ സംഭവത്തിലും അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

Content Highlights: rural sp d shilpa press meet about sharon raj death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented