വനിതാ കോളേജ് കാമ്പസില്‍ കയറി യുവാക്കളുടെ അതിക്രമം; അസഭ്യം, അശ്ലീലപ്രദര്‍ശനം; 9 പേര്‍ പിടിയില്‍


30-ാം തീയതിയാണ് ബൈക്കുകളിലെത്തിയ ഒരുസംഘം യുവാക്കള്‍ നഗരത്തിലെ വനിതാ കോളേജില്‍ കയറി അതിക്രമം കാട്ടിയത്.

Screengrab: twitter.com/SuryahSG

മധുര: വനിതാ കോളേജ് കാമ്പസില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിനികളെയും സുരക്ഷാജീവനക്കാരനെയും ഉപദ്രവിച്ച സംഭവത്തില്‍ ഒമ്പതുപേര്‍ അറസ്റ്റിലായി. മധുര സിറ്റി പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒക്ടോബര്‍ 30-ാം തീയതിയാണ് ബൈക്കുകളിലെത്തിയ ഒരുസംഘം യുവാക്കള്‍ നഗരത്തിലെ വനിതാ കോളേജില്‍ കയറി അതിക്രമം കാട്ടിയത്. കോളേജിന്റെ ഗേറ്റ് തുറന്ന് അകത്തുകയറിയ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലചേഷ്ടകള്‍ കാണിക്കുകയും അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയുമായിരുന്നു. ബൈക്കിലായിരുന്ന പ്രതികള്‍ പെണ്‍കുട്ടികളെ കയറിപിടിക്കാനും ശ്രമിച്ചു. സംഭവത്തില്‍ ഇടപെട്ട സുരക്ഷാജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചു. പിന്നീട് കാമ്പസിന് പുറത്ത് നാട്ടുകാരുമായും ഏറ്റുമുട്ടലുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

കോളേജ് സൂപ്പര്‍വൈസറുടെ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നതെന്ന് മധുര സിറ്റി പോലീസ് അറിയിച്ചു. മധുര സ്വദേശികളായ അരുണ്‍ പാണ്ഡ്യന്‍, എം. മണികണ്ഠന്‍, സേതുപാണ്ടി, ബി.മണികണ്ഠന്‍, വില്യം ഫ്രാന്‍സിസ്, വിമല്‍ജോയ് പാട്രിക്, ശിവഗംഗ സ്വദേശികളായ സൂര്യ,മുത്തുനവേഷ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും പോലീസ് പറഞ്ഞു.

Content Highlights: ruckus in a women college campus in madurai nine arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented