
മാനന്തവാടി സബ് ആര്‍.ടി ഓഫീസില്‍ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നായിരുന്നു സിന്ധു നേരിട്ടെത്തി ആവശ്യപ്പെട്ടത്. എന്നാല്‍ പരാതി എഴുതിത്തന്നിരുന്നില്ലെന്നും ആര്‍.ടി.ഒ അറിയിച്ചിട്ടുണ്ട്. സിന്ധു മരിക്കുന്നതിന്റെ മൂന്ന് ദിവസം മുന്നെയാണ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ ആര്‍.ടി.ഓഫീസില്‍ എത്തിയത്. മാനന്തവാടി ഓഫീസിലെ അവസ്ഥകളെ കുറിച്ച് വിവരിച്ചുകൊണ്ടുള്ള 23 പേജ് ഡയറിയും കുറിപ്പുകളും പോലീസിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
സിന്ധുവിന് ഓഫീസില്‍ മാനസിക പീഡനമുണ്ടായെന്ന് ഇന്നലെ ബന്ധുക്കളും ആരോപിച്ചിരുന്നു. കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയം സിന്ധുവിന് ഉണ്ടായിരുന്നു. താന്‍ കൈകാര്യം ചെയ്തിരുന്ന ചില ഫയലുകള്‍ കാണാതായിരുന്നതായി സിന്ധു പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഓഫീസില്‍ ഒരു തരത്തിലുമുള്ള പ്രശ്‌നവും സിന്ധുവിന് ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞത്. സംഭവം വിവാദമായതോടെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ജോയന്റ് കമ്മീണര്‍ ഇന്ന് കല്‍പറ്റയിലെത്തും.
ബുധനാഴ്ച രാവിലെ എട്ടോടെയാണ് മൂത്ത സഹോദരന്‍ ജോസിന്റെ വീട്ടില്‍ സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയായ സിന്ധു സഹോദരങ്ങളുടെ വീട്ടിലാണ് മാറിമാറി താമസിച്ചിരുന്നത്. ഒമ്പത് വര്‍ഷമായി മാനന്തവാടി ഓഫീസിലാണ് ശാരീരിക വെല്ലുവിളി നേരിടുന്ന സിന്ധു ജോലിചെയ്യുന്നത്. ആഗസ്തിയുടെയും പരേതയായ ആലീസിന്റെയും മകളാണ് സിന്ധു. മറ്റു സഹോദരങ്ങള്‍: ഷൈനി, ബിന്ദു.
Content Highlights: rt office senior clerk commits suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..