മിനി ആര്‍.ടി ഓഫീസായി കടകള്‍; പിടിച്ചെടുത്തത് 114 ആര്‍.സി,12 പെര്‍മിറ്റ്,19 ലൈസന്‍സ്,1.59 ലക്ഷം രൂപ


പിടിച്ചെടുത്തവയില്‍ ചിലത് ആര്‍.ടി. അധികൃതര്‍ ഒപ്പിട്ട രേഖകളാണ്

വിജിലൻസ് പരിശോധന നടന്ന കോഴിക്കോട് ചേവായൂർ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള കടയിൽ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് അന്വേഷണത്തിനെത്തിയപ്പോൾ

കോഴിക്കോട്: ചേവായൂര്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനുസമീപത്തെ കടയില്‍നിന്ന് 1,59,390 രൂപയും 114 വാഹന ആര്‍.സി.കള്‍ ഉള്‍പ്പെടെ ആര്‍.ടി.ഒ. ഓഫീസില്‍ മാത്രം സൂക്ഷിക്കേണ്ട 145 രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ വിജിലന്‍സ് എസ്.പി. പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ക്രമക്കേടുകള്‍ വ്യക്തമാക്കുന്നനിലയില്‍ പണവും രേഖകളും കണ്ടെടുത്തത്. 19 ഡ്രൈവിങ് ലൈസന്‍സുകള്‍, 12 പെര്‍മിറ്റുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

'ഓണ്‍ലൈന്‍ ഓട്ടോ കണ്‍സള്‍ട്ടന്‍സി' എന്നപേരില്‍ ലൈസന്‍സോ, അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കടയില്‍നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി രബി ചന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കടയെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.

പിടിച്ചെടുത്തവയില്‍ ചിലത് ആര്‍.ടി. അധികൃതര്‍ ഒപ്പിട്ട രേഖകളാണ്. ക്രമക്കേടിന്റെ ഗൗരവം മനസ്സിലാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് സ്ഥലത്തെത്തി അന്വേഷണം നടത്തി.

സംഭവം സംബന്ധിച്ച് വിജിലന്‍സ് കേസെടുത്തു. ആര്‍.ടി.ഒ. ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നത് വ്യക്തമായെന്ന് വിജിലന്‍സ് അധികൃതര്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ആര്‍.ടി.ഒ. ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ സൂചന വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ആര്‍.സി. ഉടമസ്ഥത മാറ്റുന്നതിനും വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതിനും മറ്റുമുള്ള ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്.

സെപ്റ്റംബര്‍ അഞ്ചിന് സംസ്ഥാനത്തെ വിവിധ ആര്‍.ടി.ഒ. ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതില്‍ ജില്ലയില്‍ വ്യാപകക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനുമുമ്പ് നടത്തിയ റെയ്ഡുകളിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. അഴിമതിയും ഗുരുതര കുറ്റകൃത്യങ്ങളും നടത്തിയത് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാത്തത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നതായി ആക്ഷേപമുണ്ട്.

Content Highlights: rt office


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented