കുണ്ടറയില്‍ ആര്‍.എസ്.എസ്. നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് മുന്‍ പ്രവര്‍ത്തകന്‍; അറസ്റ്റില്‍


അനീഷ്

കുണ്ടറ(കൊല്ലം): കുണ്ടറയില്‍ ആര്‍.എസ്.എസ്. നേതാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആര്‍.എസ്.എസ്. മുന്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചന്ദനത്തോപ്പ് അരുണ്‍ ഭവനില്‍ അനീഷ് കുമാറാണ് കുണ്ടറ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11-ന് കൊല്ലം-തേനി ദേശീയപാതയില്‍ നാന്തിരിക്കല്‍ ജങ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. ആര്‍.എസ്.എസ്. കുണ്ടറ നഗര്‍ കാര്യവാഹക് ഇളമ്പള്ളൂര്‍ മുണ്ടയ്ക്കല്‍ വിനീത് ഭവനില്‍ വിനീതിനെ(കണ്ണന്‍-34)യാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ട് ബൈക്കുകളിലായി മുഖംമൂടിധരിച്ചെത്തിയ ആറുപേരായിരുന്നു ആക്രമണം നടത്തിയത്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോള്‍ പിന്തുടര്‍ന്നെത്തിയാണ് ആക്രമിച്ചത്. കൈക്കും കാലിലും വെട്ടേറ്റ വിനീതിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പോലീസ് പറയുന്നത്: നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചനലഭിച്ചത്. എഴുപതോളം നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും അന്‍പതോളം മൊബൈല്‍ ഫോണ്‍ വിവരങ്ങളും പരിശോധിച്ചു.

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. കഴിഞ്ഞ ഫെബ്രുവരി 19-ന് മോശംപെരുമാറ്റം ആരോപിച്ച് അനീഷിനെ ആര്‍.എസ്.എസ്. സംഘടനാ പ്രവര്‍ത്തനത്തില്‍നിന്ന് മാറ്റിയിരുന്നു. രാത്രി 10-ന് കടുവാച്ചിറ ക്ഷേത്രത്തിനുസമീപംെവച്ച് വിനീതും ആര്‍.എസ്.എസ്. പ്രവര്‍ത്തകരും ചേര്‍ന്ന് അനീഷിനെ മര്‍ദിക്കുകയും ചെയ്തു. അനീഷ് നല്‍കിയ പരാതിയില്‍ കുണ്ടറ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

വിനീത് സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് മനസ്സിലാക്കിയ അനീഷ് ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു. മറ്റു പ്രതികളെയും ആക്രമണത്തിനുപയോഗിച്ച വാഹനങ്ങളും തിരിച്ചറിഞ്ഞു. പ്രതികളെല്ലാം ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

ശാസ്താംകോട്ട ഡി. വൈ. എസ്. പി. എസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കുണ്ടറ ഇന്‍സ്പെക്ടര്‍ ആര്‍.രതീഷ്, എസ്.ഐ. ജി. അഭിലാഷ്, എ.എസ്.ഐ. മാരായ ജെയിന്‍, സതീഷ്, സി.പി.ഒ.മാരായ ദീപക്, അനീഷ്, ശ്രീജേഷ്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights: rss leader attacked in kundara kollam former rss worker arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented