മുരളീധരന്‍ കടത്തിയത് 5 തവണ, പ്രതിഫലം 2ലക്ഷം; മെഥാക്വിനോളിന് 8 മണിക്കൂര്‍ നീളുന്ന വീര്യം


മുരളീധരൻ നായർ, പിടികൂടിയ മെഥാക്വിനോൾ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 കിലോ മെഥാക്വിനോളുമായി മലയാളി യാത്രക്കാരന്‍ പിടിയിലായി. സിംബാബ്വേയില്‍നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ (55) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങാനായി ഡല്‍ഹിയില്‍ കാത്തുനിന്ന നൈജീരിയന്‍ യുവതി 'യുകാമ ഇമ്മാനുവേല ഒമിഡും' ഡല്‍ഹിയില്‍ കസ്റ്റംസിന്റെ പിടിയിലായി. ഇവരില്‍നിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി നൈജീരിയന്‍ യുവതിയെ കൊച്ചിയില്‍ കൊണ്ടുവരും.

ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി, എയര്‍ ഏഷ്യ വിമാനത്തില്‍ ഡല്‍ഹിക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് സിയാല്‍ സുരക്ഷാ വിഭാഗം മുരളീധരന്‍ നായരെ പിടികൂടിയത്. ബാഗേജിന്റെ അടിഭാഗത്ത് പ്രത്യേകം അറയുണ്ടാക്കിയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.



മൊത്തം എട്ട് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. സിയാലിന്റെ അത്യാധുനിക 'ത്രീഡി എം.ആര്‍.ഐ.' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മെഥാക്വിനോളിന് അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപയോളം വില വരും. മയക്കുമരുന്ന് വിശദ പരിശോധനയ്ക്കായി കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. മുരളീധരന്‍ നായരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

5 വട്ടം മയക്കുമരുന്ന് കടത്തിയതായി സൂചന; പ്രതിഫലം 2 ലക്ഷം രൂപ

മെഥാക്വിനോളുമായി കൊച്ചിയില്‍ പിടിയിലായ മുരളീധരന്‍ നായര്‍ മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുള്ളതായി സൂചന. ഇയാള്‍ ഇതിനുമുമ്പ് അഞ്ച് വട്ടം സിംബാബ്വേയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനാണ് സിംബാബ്വേയിലേക്ക് പോയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. സിംബാബ്വേയിലെ ഹരാരെയില്‍നിന്നാണ് ഇയാള്‍ക്ക് മെഥാക്വിനോള്‍ കൈമാറിയിരിക്കുന്നത്.

മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിച്ചു കൊടുക്കാനായിരുന്നു നിര്‍ദേശം. ഇയാളെ പിടികൂടിയ ഉടന്‍തന്നെ കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയതനുസരിച്ച് ഡല്‍ഹിയില്‍ തിരച്ചില്‍ നടത്തിയതിനാലാണ് നൈജീരിയന്‍ യുവതി പിടിയിലായത്. മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിച്ചുനല്‍കുന്നതിന് മുരളീധരന്‍ നായര്‍ക്ക് രണ്ട് ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് പ്രതിഫലം. സിംബാബ്വേ, ദോഹ, കൊച്ചി എന്നിവിടങ്ങളിലെ പരിശോധനയില്‍ കണ്ടെത്താതിരുന്ന മയക്കുമരുന്നാണ് സിയാല്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയത്.

എട്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വീര്യം

മെഥാക്വിനോള്‍ ഇന്ത്യയില്‍ മലേറിയയ്ക്കുള്ള മരുന്നായാണ് ആദ്യം വികസിപ്പിച്ചെടുത്തത്. പിന്നീട് ബ്രിട്ടന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും ഉറക്കത്തിനുള്ള മരുന്നായി ഉപയോഗിക്കാന്‍ തുടങ്ങി. തലച്ചോറിന്റെയും നാഡികളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാന്‍ ഈ മരുന്നിന് കഴിയും. രക്തസമ്മര്‍ദം കുറച്ച്, മയക്കം നല്‍കാനും ഈ മരുന്നിന് കഴിയും. എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തനം നീണ്ടുനില്‍ക്കും. എന്നാല്‍, അധിക ഉപയോഗം മരണത്തിനു വരെ കാരണമാകുകയും ചെയ്യും.മയക്കത്തിനുള്ള മരുന്ന് പിന്നീട് ലഹരിമരുന്നായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മെഥാക്വിനോളിന്റെ മൂല്യം കൂടിയത്. ഇന്ത്യയില്‍ മെഥാക്വിനോള്‍ നിര്‍മിക്കുന്നതും കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും കുറ്റകൃത്യമാണ്.

Content Highlights: Rs 36 crore worth drugs seized from Cochin airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented