തത്കാൽ ടിക്കറ്റിന് വ്യാജ സോഫ്റ്റ്‌വേർ; ആറുപേർ അറസ്റ്റിൽ, പിടിച്ചെടുത്തത് 28 കോടിയുടെ ടിക്കറ്റുകള്‍


പ്രതീകാത്മകചിത്രം | Photo: Mathrubhumi

മുംബൈ: തീവണ്ടിയാത്രയ്ക്ക് തത്കാൽ ടിക്കറ്റെടുക്കുന്നതിന് വ്യാജ സോഫ്റ്റ്‌വേർ നിർമിച്ച ആറുപേരെ റെയിൽവേ സംരക്ഷണസേന അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 28 കോടി രൂപയുടെ റെയിൽവേ ടിക്കറ്റുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. നാലുമാസത്തെ അന്വേഷണത്തിലാണ് പശ്ചിമ റെയിൽവേയിലെ റെയിൽവേ സംരക്ഷണസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഇവരെ പിടികൂടിയത്. ഇതിൽ രണ്ടുപേർ മുംബൈയിൽനിന്നുള്ളവരാണ്.

മനൻ വഗേല (രാജ്‌കോട്ട്), കനയ്യ ഗിരി, അമൻ ശർമ (മുംബൈ), അഭിഷേക് ശർമ (വാപ്പി), വിരേന്ദ്ര ഗുപ്ത (വൽസാഡ്), അഭിഷേക് തിവാരി (ഉത്തർപ്രദേശ്) എന്നിവരാണ് പിടിയിലായത്. ഇതിനുമുമ്പും ഇത്തരം സോഫ്റ്റ്‌വേർ നിർമിച്ചു വിതരണംചെയ്തവരെ മുംബൈയിൽനിന്ന് പിടികൂടിയിരുന്നു.

ഐ.ആർ.സി.ടി.സി.യുടെ ടിക്കറ്റ് ബുക്കിങ് സോഫ്റ്റ്‌വേറിലെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടക്കാമെന്നതാണ് ഈ വ്യാജ സോഫ്റ്റ്‌വേറിന്റെ പ്രത്യേകത. നിമിഷങ്ങൾക്കുള്ളിൽ കൂടുതൽ ടിക്കറ്റുകൾ ഇതുപയോഗിച്ച് ബുക്കുചെയ്യാം. 2000 രൂപ മുതൽ 3500 രൂപവരെ വിലയ്ക്കാണ് വ്യാജ സോഫ്റ്റ്‌വേർ വിൽക്കുന്നത്. രാജ്‌കോട്ടിലെ ടിക്കറ്റ് ബുക്കിങ് ഏജന്റ് മനൻ വഗേലയെ പിടികൂടിയതോടെയാണ് ശൃംഖലയിലെ മറ്റുള്ളവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സഹായകമായത്.

‘കോവിഡ്-എക്സ്’ എന്ന പേരിലാണ് ഈ സോഫ്റ്റ്‌വേർ പുറത്തിറക്കിയത്. ഐ.ആർ.സി.ടി.സി. വെബ്സൈറ്റിൽ ഒരാൾക്ക് നിശ്ചിത എണ്ണം ടിക്കറ്റുകൾ മാത്രമേ ബുക്കുചെയ്യാൻ പറ്റൂ. എന്നാൽ, ഈ സോഫ്റ്റ്‌വേർ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നതിന് പരിധിയില്ല.

വ്യാജ യൂസർ ഐ.ഡി.കളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും കൂടുതൽപ്പേർ ഉടൻ പിടിയിലാകുമെന്നും പശ്ചിമറെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

Content Highlights: Rs 28 crore railway e-ticket racket busted, 6 held in 3 states


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented