പാലക്കാട് മുതല്‍ പെരിന്തല്‍മണ്ണ വരെ നൂറോളം CCTV ക്യാമറകള്‍,പണയംവെച്ച ബൈക്ക് തിരിച്ചെടുത്തു, കുടുങ്ങി


സുജിൻ

പാലക്കാട്: ഒലവക്കോട് റെയില്‍വേസ്റ്റേഷന്‍ മുതല്‍ പെരിന്തല്‍മണ്ണവരെയുള്ള നൂറോളം സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ രേഖകള്‍... വെറും സാഹചര്യത്തെളിവുകള്‍ മാത്രമുള്ള മോഷണക്കേസ് തെളിയിക്കാന്‍ പാലക്കാട് റെയില്‍വേ പോലീസിന് തുണയായത് ഇതെല്ലാമാണ്.

ഒലവക്കോട് റെയില്‍വേസ്റ്റേഷനില്‍ തീവണ്ടിയിലെ യാത്രക്കാരിയില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ കുടുക്കിയത് ഈ തെളിവുകളാണ്. ശാസ്ത്രീയമാര്‍ഗങ്ങള്‍ മാത്രം അവലംബിച്ചായിരുന്നു അന്വേഷണമെന്ന്, നേതൃത്വംനല്കിയ ഡിവൈ.എസ്.പി. കെ.എല്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

മാര്‍ച്ച് രണ്ടിന് അര്‍ധരാത്രിയോടടുത്ത് പാലക്കാട്ടെത്തിയ ഹുബ്ലി-കൊച്ചുവേളി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ആഭരണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊളത്തൂര്‍ വേങ്ങോട് പന്തലാംതടത്തില്‍ പി.ടി. സുജിനെ (19) റെയില്‍വേപോലീസ് അറസ്റ്റുചെയ്തു. എറണാകുളത്തേക്ക് യാത്രചെയ്യുകയായിരുന്നു വീട്ടമ്മയും ഭര്‍ത്താവും. 83 ഗ്രാം സ്വര്‍ണാഭരണങ്ങളും 90,000 രൂപയും മൊബൈല്‍ ഫോണുമടങ്ങിയ തോള്‍ ബാഗ് തലയണയ്ക്കടിയില്‍ സൂക്ഷിച്ചിരുന്നു. ഒലവക്കോട്ടുനിന്ന് തീവണ്ടിയില്‍ കയറിയ ഒരാള്‍ ബാഗുമെടുത്ത് വണ്ടി പുറപ്പെടുന്നതിനിടെ തിടുക്കത്തില്‍ പുറത്തേക്കിറങ്ങിയിരുന്നു. വിവരമറിഞ്ഞ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയാണ് പരാതിനല്കിയത്.

പ്ലാറ്റ് ഫോമിലെ സി.സി.ടി.വി. ക്യാമറയില്‍ ഇളംനീല പാന്റ്‌സും കാപ്പി കളര്‍ ഷര്‍ട്ടും മുഖാവരണവും തലയില്‍ മങ്കിക്യാപ്പും ധരിച്ചയാള്‍ തിടുക്കപ്പെട്ട് ഇറങ്ങുന്നത് പതിഞ്ഞിരുന്നു. പിന്നീട് ഒലവക്കോട് ജങ്ഷനിലെ ക്യാമറകളില്‍നിന്ന് ഇയാള്‍ കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി.യില്‍ കയറിയ ചിത്രം ലഭിച്ചു. ഒടുവില്‍ പെരിന്തല്‍ മണ്ണ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ ഇയാള്‍ ഇറങ്ങുന്നതും ഓട്ടോയില്‍ യാത്രതിരിക്കുന്നതും കണ്ടെത്തി. ഓട്ടോറിക്ഷയെയും ഇയാളെ ഇറക്കിയസ്ഥലവും തിരിച്ചറിഞ്ഞതോടെ അന്വേഷണം അതുവഴിക്കായി. അതിനിടെ സമാനമായ കേസുകളില്‍ മുമ്പ് ഉള്‍പ്പെട്ടിരുന്ന തിരുവനന്തപുരം സ്വദേശിയുള്‍പ്പെടെ നാലുപേരെ ചോദ്യംചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

പണം കൈയിലെത്തിയതിനെത്തുടര്‍ന്ന് സുജിന്‍ വളാഞ്ചേരിയില്‍ പണയംവെച്ചിരുന്ന ബൈക്ക് തിരിച്ചെടുക്കാന്‍ പോയിരുന്നു. ഈ ബൈക്കുമായി തിരിച്ചുവരുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. വീട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പോലീസ് അന്വേഷിച്ചെത്തുന്നത്.

റെയില്‍വേ പുരസ്‌കാരം പ്രഖ്യാപിച്ചു

ഡിവൈ.എസ്.പി. കെ.എല്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വി. രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ എസ്. അന്‍ഷാദ്, ഉദ്യോഗസ്ഥരായ സി. മണികണ്ഠന്‍, വി.കെ. റെജു, സന്തോഷ് ശിവന്‍, കെ.എ. അനില്‍കുമാര്‍, എം.എ. ഹരിദാസ്, ആര്‍. ബിജു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ഈ സംഘത്തിന് വിഷുത്തലേന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ 10,000 രൂപയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയതിനാണിത്.

Content Highlights: robbery in palakkad railway station accused arrested from perinthalmanna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented