കഴുത്തില്‍ ബ്ലേഡ് വെച്ച് കവര്‍ച്ച; മയക്കുമരുന്ന് ലഹരിയില്‍ അക്രമം, സ്റ്റേഷനിലെ ചില്ലും തകര്‍ത്തു


റമീഷ് റോഷൻ

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ രാത്രികളില്‍ ആളുകളുടെ കഴുത്തില്‍ ബ്ലേഡുവെച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാള്‍ പോലീസ് പിടിയിലായി. എലത്തൂര്‍ ഫാത്തിമ മന്‍സിലില്‍ റമീഷ് റോഷനെ (23) ആണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രി 12 കഴിഞ്ഞാണ് യാത്രക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന വിവരം പോലീസിന് ലഭിച്ചത്.

മയക്കുമരുന്ന് ഉപയോഗിച്ച ഇയാള്‍ പോലീസെത്തുമ്പോള്‍ അക്രമാസക്തനായിരുന്നു. തുടര്‍ന്ന് പോലീസും ഓട്ടോക്കാരും ചേര്‍ന്നാണ് റമീഷിനെ കീഴ്‌പെടുത്തിയത്.

ശനിയാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ ലോക്കപ്പില്‍നിന്ന് പുറത്തിറക്കിയ പ്രതി സ്റ്റേഷന്റെ മുന്നിലെ മുറിയുടെ ചില്ല് കൈകൊണ്ട് അടിച്ചുതകര്‍ത്തു.കൈക്ക് പരിക്കേറ്റ പ്രതിയെ ആദ്യം ബീച്ചാശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

സ്റ്റേഷനിലെ ചില്ല് അടിച്ചുതകര്‍ത്ത പ്രതിയുടെപേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. ഇയാള്‍ മുമ്പ് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട് ജയില്‍മോചിതനായ ആളാണ്. എസ്.ഐ. കൈലാസ് നാഥും സംഘവുമാണ് റമീഷിനെ അറസ്റ്റുചെയ്തത്.

ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: മോഷ്ടിച്ച വാഹനത്തില്‍ കറങ്ങിനടന്ന കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. കുപ്രസിദ്ധ കുറ്റവാളി മാറാട് സ്വദേശി ഭൈരവന്‍ എന്നറിയപ്പെടുന്ന ഫൈജാസും (26), നൈനാംവളപ്പ് സ്വദേശി മിതിലാജും (24) ആണ് അറസ്റ്റിലായത്.

രണ്ടാഴ്ചമുമ്പ് അപ്‌സര തിയേറ്ററിന് എതിര്‍വശത്തെ ക്രോസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് മോഷണംപോയത്. തുടര്‍ന്നുനടത്തിയ തിരച്ചിലില്‍ വാഹനം മോഷ്ടിച്ചത് മിഥിലാജാണെന്ന് മനസ്സിലായി.

കഴിഞ്ഞദിവസം മറൈന്‍ഗ്രൗണ്ടിന് എതിര്‍വശത്തുള്ള റോഡില്‍ വാഹനം കണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ സ്‌കൂട്ടറുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഫൈജാസിനെ ടൗണ്‍ എസ്.ഐ. സുഭാഷ് ചന്ദ്രനും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു. മിഥിലാജിനെ ആനിഹാള്‍ റോഡില്‍വെച്ചും അറസ്റ്റുചെയ്തു. ഗോവയില്‍ ബൈക്ക് വില്‍ക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസുമാണ് കേസന്വേഷിച്ചത്.

Content Highlights: robbery in kozhikode ksrtc bus stand accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented