തീവണ്ടി യാത്രയ്ക്കിടെ എട്ടരലക്ഷം രൂപയുടെ ആഭരണങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ചു; പ്രതി പിടിയില്‍


ജി. വിജയഭാസ്‌കര്‍

അറസ്റ്റിലായ പ്രതിയും വീണ്ടെടുത്ത ആഭരണങ്ങളും

കോയമ്പത്തൂര്‍: തീവണ്ടി യാത്രയ്ക്കിടെ എട്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ യുവാവിനെ ഈറോഡ് ആര്‍. പി. എഫ്. ഉദ്യോഗസ്ഥര്‍ പിടികൂടി. ഈറോഡ് റെയില്‍വേ കോളനി കുമരന്‍ നഗറില്‍ ഫൈസല്‍ (29) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് മൂന്നുമാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായതെന്ന് ആര്‍. പി. എഫ്. അസി. സെക്യൂരിറ്റി കമ്മീഷണര്‍ കെ. വി. രതീഷ് ബാബു അറിയിച്ചു.

കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസില്‍ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് എ.സി. കോച്ചില്‍ യാത്രചെയ്ത പങ്കജം ഡി.നായരുടെ ബാഗാണ് മോഷണം പോയത്. ഇവര്‍ക്കൊപ്പം മകനും തീവണ്ടിയിലുണ്ടായിരുന്നു.

എട്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍, എട്ട് പവന്റെ സ്വര്‍ണ്ണമാല, വാച്ച്, 35,000 രൂപ വിലമതിക്കുന്ന മൊബൈല്‍ഫോണ്‍ എന്നിവയാണ് കാണാതായത്. തീവണ്ടി ബെംഗളൂരു എത്തിയ ശേഷമാണ് മോഷണവിവരമറിഞ്ഞത്. തുടര്‍ന്ന് ബെംഗളൂരു റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പരിശോധിച്ച പോലീസ് ഈറോഡ് സ്റ്റേഷന്‍ പരിധിയിലാണ് മോഷണം നടന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഈറോഡ് പോലീസിന് കേസ് കൈമാറുകയായിരുന്നു.

റെയില്‍വേ ഡിവൈ.എസ്. പി. യാസ്മിന്‍, ആര്‍. പി. എഫ്. അസി. സെക്യൂരിറ്റി കമ്മീഷണര്‍ കെ. വി. രതീഷ് ബാബു എന്നിവരുടെ മേല്‍നോട്ടത്തില്‍ ആര്‍. പി. എഫ്. സബ്ബ് ഇന്‍സ്പെക്ടര്‍ കെ. എം. നിഷാന്ത്, അസി. സബ്ബ് ഇന്‍സ്പെക്ടര്‍ ഗോപാല കൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ ശരവണന്‍, റെയില്‍വേ പോലീസ് എസ്. ഐ. രഘുവരന്‍, പോലീസുകാരായ കണ്ണന്‍, ജയവേല്‍ എന്നിവര്‍ അടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് വൈരമാല, ആറ് ഗ്രാം സ്വര്‍ണാഭരണം, സെല്‍ഫോണ്‍, വാച്ച് എന്നിവ കണ്ടെടുത്തു. ഈറോഡ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: robbery in kochuveli mysore express train accused arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented