ചെറായി ബീച്ചിലെ ഹോംസ്‌റ്റേയില്‍ ഉത്തരേന്ത്യന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി പണംതട്ടി; പിടിയില്‍


അറസ്റ്റിലായ ബാലമുരുകൻ, രാമസ്വാമി

ചെറായി: ചെറായി ബീച്ചില്‍ ഉത്തരേന്ത്യന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി 55,000 രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍. മുനമ്പം സി.ഐ. എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടിലെ കാരൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാരൂര്‍ സ്വദേശികളായ ബാലമുരുകന്‍ (19), രാമസ്വാമി (23) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതി കാരൂര്‍ സ്വദേശി വിഘ്നേഷിനെ സംഭവ ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വിഘ്നേഷ് പിടിയിലായതോടെ സംഘത്തിലെ മറ്റ് രണ്ടുപേരും ഉടന്‍ നാട്ടിലേക്ക് വണ്ടി കയറി രക്ഷപ്പെടുകയാണ് ചെയ്തത്. പിന്നീട് വിഘ്നേഷിനെ ചോദ്യം ചെയ്തു. കൂട്ടുപ്രതികളുടെ സ്ഥലവും മറ്റും മനസ്സിലാക്കി അന്വേഷണ സംഘം വ്യാഴാഴ്ച രാത്രി തന്നെ തമിഴ്‌നാട്ടിലേക്ക് തിരിച്ച് അറസ്റ്റ് ചെയ്ത് മുനമ്പം സ്റ്റേഷനില്‍ എത്തിച്ചു.

വ്യാഴാഴ്ച ഉച്ചയോടെ ഹോം സ്റ്റേയിലെത്തിയ ബിഹാര്‍ സ്വദേശിയായ ആഷിക് കുമാര്‍ ചൗധരിയും കുടുംബവും മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് മൂന്നംഗ സംഘം എത്തി ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ആവശ്യപ്പെട്ടത്.

അന്വേഷണ സംഘത്തില്‍ എസ്.ഐ. സുനില്‍കുമാര്‍, സി.പി.ഒ. മാരായ കെ.പി. അഭിലാഷ്, സി.ബി. അരവിന്ദ്, എ.പി. പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

Content Highlights: robbery in cherai beach accused arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented