ആഴ്ചയിലൊരിക്കല്‍ വിമാനത്തില്‍ പറന്നെത്തും, കവര്‍ച്ച നടത്തി മടക്കം; കുട്ടികള്‍ ഉള്‍പ്പെടെ പിടിയില്‍


ആഡംബരജീവിതം നയിച്ച് പണംതീര്‍ന്നാല്‍ വീണ്ടും വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തുന്നതാണ് പതിവെന്ന് ഇവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ബഹദൂർ മകടോ, സന്തോഷ് മകടോ, ബബ്ലു മകടോ, മനീഷ് മക്കോളി

കോയമ്പത്തൂര്‍: വിമാനത്തിലെത്തി നഗരത്തില്‍ കവര്‍ച്ചനടത്തി മടങ്ങുന്ന സംഘത്തെ സിറ്റി പോലീസ് പിടികൂടി. ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രതികളെല്ലാം.

പട്ന-കോയമ്പത്തൂര്‍ വിമാനത്തില്‍ ആഴ്ചയിലൊരിക്കല്‍ എത്തുന്ന പ്രതികള്‍ കവര്‍ച്ചനടത്തി മടങ്ങുകയാണ് പതിവെന്ന് ആര്‍.എസ്. പുരം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ബഹദൂര്‍ മകടോ (36), സന്തോഷ് മകടോ (33), ബബ്ലു മകടോ (23), ബിഹാര്‍ സ്വദേശി മനീഷ് മക്കോളി (22) എന്നിവരും 10, 14, 15 വയസ്സുള്ള ആണ്‍കുട്ടികളുമാണ് പ്രതികള്‍.

കോയമ്പത്തൂരിലെത്തി ഗാന്ധിപുരത്ത് മുറിയെടുത്തശേഷം ഇവര്‍ ഒന്നിച്ചാണ് കവര്‍ച്ചയ്ക്കിറങ്ങുന്നത്. വിശേഷദിവസങ്ങളല്ലെങ്കില്‍ നഗരത്തിലെ കടകളില്‍ സാധനങ്ങള്‍ വാങ്ങുന്നതുപോലെയെത്തി മോഷ്ടിക്കും. വിശേഷദിവസങ്ങളില്‍ തിരുപ്പൂര്‍, പൊള്ളാച്ചി, മേട്ടുപ്പാളയം ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും കവര്‍ച്ച വ്യാപിപ്പിക്കും.

തിരക്കുള്ള സ്ഥലങ്ങളില്‍ കവര്‍ച്ചനടത്താന്‍ കുട്ടികളെവിടും. പിടിയിലായാലും കുട്ടികളെ ആളുകള്‍ വിരട്ടിവിടും. കവര്‍ച്ചസാധനങ്ങളുമായി ഒരാള്‍ വിമാനത്തിലും മറ്റുള്ളവര്‍ തീവണ്ടിയിലുമാണ് മടങ്ങുന്നത്. ഓരോതവണ വിമാനത്തില്‍ തിരികെ പോകുമ്പോഴും ആള്‍ മാറും.

ആഡംബരജീവിതം നയിച്ച് പണംതീര്‍ന്നാല്‍ വീണ്ടും വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തുന്നതാണ് പതിവെന്ന് ഇവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. നാലുപേരെ ജയിലിലേക്കും കുട്ടികളെ നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റി.

Content Highlights: robbery gang arrested in coimbatore

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented