തനിച്ചുതാമസിക്കുന്ന വയോധികയുടെ കമ്മല്‍ വീട്ടില്‍ക്കയറി പറിച്ചെടുത്തു; ചെവിയുടെ കീഴ്ഭാഗം മുറിഞ്ഞു


ചോരയൊലിക്കുന്ന നിലയില്‍ ഗൗരിയമ്മ സമീപത്തെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്.

വലതുകാതിനു മുറിവേറ്റ ഗൗരിയമ്മ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

അമ്പലപ്പുഴ: തനിച്ചുതാമസിക്കുന്ന വയോധികയുടെ വീട്ടില്‍ പട്ടാപ്പകല്‍ കയറിയ കള്ളന്‍ കമ്മല്‍ പറിച്ചെടുത്തു. വലതുചെവിയുടെ കീഴ്ഭാഗം മുറിഞ്ഞ സ്ത്രീയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കോമന കണ്ടഞ്ചേരിയില്‍ വീട്ടില്‍ ഗൗരിയമ്മ (84)യാണു കവര്‍ച്ചയ്ക്കിരയായത്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ കയറിയ കള്ളന്‍ ഗൗരിയമ്മയുടെ മുഖം പൊത്തിപ്പിടിച്ച് ഒരു കമ്മല്‍ ഊരിയെടുത്തു. രണ്ടാമത്തെ കാതിലേത് ഊരിയെടുക്കാന്‍ കഴിയാഞ്ഞതോടെയാണു ബലംപ്രയോഗിച്ചു വലിച്ചുപറിച്ചത്. ഇതിനുശേഷം വീടിനുപിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു.

ചോരയൊലിക്കുന്ന നിലയില്‍ ഗൗരിയമ്മ സമീപത്തെ വീട്ടില്‍ വെള്ളംചോദിച്ചെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. അയല്‍വാസികള്‍ചേര്‍ന്ന് ഇവരെ അമ്പലപ്പുഴയിലെ നഗരാരോഗ്യപരിശീലനകേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇരുകമ്മലും കൂടി അരപ്പവനുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

പോലീസ് പരിശോധന നടത്തിയെങ്കിലും അക്രമിയെക്കുറിച്ചുള്ള സൂചനയൊന്നും ലഭിച്ചില്ല. സമീപവീടുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്.

Content Highlights: robbery, elderly woman's ear injured

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented