25 പവന്‍ കവര്‍ന്നു; തെളിവെടുപ്പിനെത്തിച്ച പ്രതി ഹോട്ടലിന്റെ പ്രധാനവാതില്‍ വഴി ഇറങ്ങിയോടി


വി.വിനോദ്/ വിനോദ് തമ്പാനൂരിലെഹോട്ടലിൽനിന്ന് ഓടിരക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യം

തിരുവനന്തപുരം: കര്‍ണാടക പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെട്ടു. വലിയതുറ സ്വദേശി വി.വിനോദ് (31) ആണ് കര്‍ണാകട പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കര്‍ണാടക ഹെന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലെ പ്രതിയാണ് വിനോദ്. പോലീസിനെ വെട്ടിച്ച് ഇയാള്‍ ഹോട്ടലിലെ പ്രധാനവാതില്‍ വഴി ഇറങ്ങിയോടുന്ന സി.സി.ടി.വി. ദ്യശ്യവും പോലീസ് പുറത്തുവിട്ടു.

25 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് വിനോദ് 27-ന് ബെംഗളൂരുവില്‍ അറസ്റ്റിലായത്. സ്വര്‍ണം തിരുവനന്തപുരത്തെ സ്വര്‍ണക്കടയിലാണ് വിറ്റതെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയുമായി പോലീസ് തിരുവനന്തപുരത്തെത്തിയത്. തൊണ്ടിമുതല്‍ കണ്ടെടുക്കുകയും തെളിവെടുക്കുകയുമായിന്നു ഉദ്ദേശം. എസ്.ഐ.യും അഞ്ച് പോലീസുകാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ ബെംഗളൂരു പോലീസ് തമ്പാനൂരിലെ അരിസ്റ്റോ ജങ്ഷനിലുള്ള ഹോട്ടലില്‍ മുറിയെടുത്തു. വെളുത്ത ടീ ഷര്‍ട്ടും ഓറഞ്ച് നിറത്തിലുള്ള ബര്‍മുഡയുമാണ് രക്ഷപ്പെടുമ്പോള്‍ വിനോദ് ധരിച്ചിരുന്നത്. ഹെന്നൂര്‍ പോലീസിന്റെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്തു. ഇതിനിടയില്‍ പ്രതി ഒരു അഭിഭാഷകനുമായി സംസാരിച്ചതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചു. തീരദേശം കേന്ദ്രീകരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Content Highlights: robbery case suspect escaped from a hotel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented