കര്‍ഷകനായി ജീവിതം, മോഷ്ടിച്ച പണം ഓഹരിവിപണിയില്‍; 50ലേറെ കേസില്‍ പ്രതിയായ 'ബര്‍മുഡ കള്ളന്‍' പിടിയില്‍


ജോസ് മാത്യു

പെരുമ്പാവൂര്‍: 50-ലേറെ മോഷണക്കേസുകളിലെ പ്രതിയായ മോഷ്ടാവിനെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങോള്‍ മനയ്ക്കപ്പടി പാറയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് -50) ആണ് പിടിയിലായത്. 'ബര്‍മുഡ കള്ളന്‍' എന്നറിയപ്പെടുന്ന ഇയാളെ ചോദ്യംചെയ്തപ്പോള്‍ തെളിഞ്ഞത് ഇരുപതോളം മോഷണക്കേസുകള്‍.

മൂന്നുമാസം മുന്‍പ് വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. ഏഴ് കൊല്ലമായി ഇരിങ്ങോളില്‍ തനിച്ചാണ് താമസം.



പെരുമ്പാവൂര്‍, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളില്‍ ഇയാള്‍ നടത്തിയ മോഷണങ്ങള്‍ തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു. ആള്‍ത്താമസമുള്ള സമ്പന്നരുടെ വീടുകളാണ് ഇയാള്‍ മോഷണത്തിനായി തിരഞ്ഞെടുക്കുക. വീടും പരിസരവും നേരത്തെ കണ്ടുവെക്കുന്ന മോഷ്ടാവ്, ബര്‍മുഡ ധരിച്ച് കിലോമീറ്ററുകളോളം നടന്നാണ് വീടുകളിലെത്തുക. മോഷണം നടത്തിയശേഷം തിരിച്ചും നടന്നുപോവുകയാണ് രീതി.

മുപ്പതോളം കേസുകളില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂണ്‍കൃഷി നടത്തുകയാണെന്നാണ് ഇയാള്‍ ആളുകളോട് പറഞ്ഞിരുന്നത്.

എ.എസ്.പി. അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍മാരായ എം.കെ. സജീവ് (കുറുപ്പംപടി), ആര്‍. രഞ്ജിത്ത് (പെരുമ്പാവൂര്‍), എ.എസ്.ഐ.മാരായ അബ്ദുള്‍ സത്താര്‍, ജോബി ജോര്‍ജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ് കുര്യാക്കോസ്, അബ്ദുള്‍ മനാഫ്, എം.എം. സുധീര്‍, എം.ബി. സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കര്‍ഷകനായി ജീവിതം, നിക്ഷേപം ഓഹരി വിപണിയില്‍

കൂണ്‍കര്‍ഷകനെന്ന നിലയിലാണ് അറസ്റ്റിലായ ജോസ് മാത്യു നാട്ടില്‍ ആളുകളെ പരിചയപ്പെട്ടിരുന്നത്. ഏഴ് കൊല്ലമായി ഇരിങ്ങോളില്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം കുളങ്ങള്‍ നിര്‍മിച്ച് മത്സ്യകൃഷിയും നടത്തുന്നുണ്ട്. 50 കേസുകളിലായി 1000 പവനിലധികം സ്വര്‍ണം ഇയാള്‍ മോഷ്ടിച്ചതായാണ് വിവരം. മോഷ്ടിച്ച് ലഭിക്കുന്ന പണം ഓഹരിവിപണിയില്‍ നിക്ഷേപിക്കുകയാണെന്നാണ് വിവരം.

കൈയിലുള്ള ബാഗില്‍ ജനല്‍ക്കമ്പികള്‍ മുറിക്കുന്നതിനായി ഡ്രില്ലര്‍, ഗ്യാസ് കട്ടര്‍ എന്നിവ കരുതിയിട്ടുണ്ടാകും. ബര്‍മുഡയും ടി-ഷര്‍ട്ടും മുഖംമൂടിയും ധരിച്ചാണ് വീടുകളില്‍ മോഷണത്തിന് കയറുന്നത്. മോഷണത്തിനുശേഷം നേരം പുലരുംവരെ സമീപത്തെവിടെയങ്കിലും ഒളിച്ചിരുന്നശേഷം രാവിലെ ഓട്ടോയില്‍ കയറി കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് പോകും.

ഏഴ് കൊല്ലത്തിനുള്ളില്‍ പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം, കാലടി മേഖലകളിലായി 20-ലേറെ വീടുകളില്‍ മോഷണം നടത്തിയതായി ഇയാള്‍ അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് വിവരം. മോഷണത്തിലെ സമാനതകളും സമീപ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Content Highlights: robbery case, bermuda thief arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented