പ്രതീകാത്മക ചിത്രം/മാതൃഭൂമി
ബെംഗളൂരു: ചിക്കബെല്ലാപുരയില്‍ പോലീസുകാരന്റെ വീട്ടില്‍ കവര്‍ച്ചനടത്തുകയും മകനെ വെടിവെച്ച് പരിക്കേല്‍പ്പിക്കുകയുംചെയ്ത സംഭവത്തില്‍ മുഖ്യ ആസൂത്രകനായ മുന്‍ ബി.എസ്.എഫ്. ഓഫീസര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ വീരേന്ദ്ര സിങ് താക്കൂര്‍ ആണ് അറസ്റ്റിലായത്. ദിവസങ്ങള്‍നീണ്ട തിരച്ചിലിനൊടുവിലാണ് ചിക്കബെല്ലാപുര പോലീസ് ഉത്തര്‍പ്രദേശിലെത്തി ഇയാളെ പിടികൂടിയത്. കവര്‍ച്ചയില്‍ നേരിട്ട്പങ്കുള്ള നാലുപേര്‍ നേരത്തേ പിടിയിലായിരുന്നു.
മൂന്നാഴ്ചമുമ്പാണ് ചിക്കബെല്ലാപുര പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. നാരായണസ്വാമിയുടെവീട്ടില് കയറിയസംഘം സ്വര്‍ണവുംപണവും കവര്‍ന്ന് മകന് ശരത്തിനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്.
പോലീസിന്റെ അന്വേഷണത്തില്‍ അന്തഃസംസ്ഥാന സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ഫോണ്‍ നമ്പര്‍ പിന്തുടര്ന്ന് ആന്ധ്രാപ്രദേശിലും ഉത്തര്‍പ്രദേശിലും നടത്തിയ തിരച്ചിലിലാണ് ആരിഫ് (33), ജംഷീദ് ഖാന് (27), മുഹമ്മദ് ഹാരിസ് പത്താന് (30), ഹൈദര്‍ (25) എന്നിവര്‍ പിടിയിലായത്. ഹൈദറെ ചെറുപ്പംമുതല്‍ വീരേന്ദ്ര സിങ് താക്കൂറാണ് വളര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍നിന്ന് മൂന്നു കൈത്തോക്കുകള്‍, 46 വെടിയുണ്ടകള്‍, 3.41 ലക്ഷം രൂപ, സ്വര്‍ണാഭരണങ്ങള്‍, ഒരു കാര്‍ എന്നിവ പോലീസ് കണ്ടെടുത്തു. സംഘം മുമ്പും സമാനമായ കവര്‍ച്ചകള്‍ നടത്തിയതായാണ് പോലീസ് നല്കുന്ന സൂചന.
Content Highlights: robbery at police officer's home former bsf officer arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..