ഇതരസംസ്ഥാനക്കാരെ ജോലിക്ക് വിളിച്ചുകൊണ്ടുപോയി കവർച്ച, ബൈക്ക് മോഷണം; യുവാവ് പിടിയില്‍


മുഹമ്മദ് സഫ്‌വാൻ

താമരശ്ശേരി: ഇതരസംസ്ഥാനത്തൊഴിലാളികളുടെ പണവും മൊബൈൽഫോണും കവർന്ന് മുങ്ങുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. പൂനൂർ പുതിയോട്ടിൽ വീട്ടിൽ മുഹമ്മദ് സഫ്‌വാൻ (23) ആണ് താമരശ്ശേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ കഴിഞ്ഞദിവസം അറസ്റ്റിലായത്. കവർച്ച നടത്താനുപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരി ഡിവൈ.എസ്.പി. അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുഹമ്മദിനെ പിടികൂടിയത്. സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷൻ എസ്.ഐ.മാരായ വി.എസ്. ശ്രീജിത്ത്, വി.കെ. റസാഖ്, എ. ശ്രീകുമാർ, എസ്.സി.പി.ഒ.മാരായ പി.പി. ഷിനോജ്, പി.കെ. ലിനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

താമരശ്ശേരി, കൊടുവള്ളി, പൂനൂർ, ഓമശ്ശേരി എന്നിവിടങ്ങളിൽനിന്ന് ഇതരസംസ്ഥാനത്തൊഴിലാളികളെ മുഹമ്മദ് കവർച്ചയ്ക്കിരയാക്കിയതായി പോലീസ് പറഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നായി പത്തോളം മോട്ടോർസൈക്കിളുകൾ മോഷ്ടിച്ച കേസിൽ ഉൾപ്പെട്ട് റിമാൻഡിലായിരുന്ന മുഹമ്മദ് ജാമ്യത്തിലിറങ്ങുകയായിരുന്നു.



ഇതരസംസ്ഥാനത്തൊഴിലാളികൾ കേന്ദ്രീകരിക്കുന്ന ബസ് സ്റ്റാൻഡ് പരിസരങ്ങളിലും മറ്റുമെത്തി ജോലിയുണ്ടെന്നുപറഞ്ഞാണ് മുഹമ്മദ് സഫ്‌വാൻ തൊഴിലാളികളെ സമീപിച്ചിരുന്നത്. ജോലിക്കെന്നുപറഞ്ഞ് ഇവരെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മുൻകൂട്ടി കണ്ടുവെച്ച ഏതെങ്കിലും നിർമാണത്തിലിരിക്കുന്ന ആളില്ലാത്ത കെട്ടിടത്തിലെത്തിക്കും. എന്തെങ്കിലും ജോലി ഏൽപ്പിച്ച ശേഷം അയാളുടെ പക്കൽനിന്നോ അഴിച്ചുവെക്കുന്ന ഷർട്ടിൽനിന്നോ തന്ത്രപൂർവം മൊബൈലും പണവും അപഹരിച്ച് മുങ്ങുന്നതാണ് മുഹമ്മദിന്റെ രീതി.

ഇതരസംസ്ഥാനത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി.യുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ പാലക്കാട് രജിസ്‌ട്രേഷനുള്ള ബൈക്ക്, കവർച്ച നടത്തിയയാൾ ഉപയോഗിച്ചതായി കണ്ടെത്തുകയും ഈ ബൈക്ക് പാലക്കാട്ടുനിന്ന്‌ മോഷ്ടിച്ചതാണെന്ന് വ്യക്തമാവുകയും ചെയ്തു. പിന്നീട് ബൈക്ക് മോഷ്ടാക്കളുടെ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് പിടിയിലാവുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികളിൽനിന്ന് കവർന്ന മൊബൈൽഫോണുകൾ പൂനൂരിലെ മൊബൈൽഷോപ്പുകളിൽ വിൽപ്പന നടത്തിയെന്ന് പ്രതി മൊഴിനൽകിയതായി പോലീസ് അറിയിച്ചു.

Content Highlights: robbery and bike theft; man is under arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented