സുനിൽ കുമാർ
മണ്ണാര്‍ക്കാട്: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ യുവാവിന് ഒമ്പതുവര്‍ഷം തടവുശിക്ഷ വിധിച്ചു. മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍കുമാറിനാണ് (36) മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജ് കെ.എം. രതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്.
രണ്ട് കേസുകളിലായിട്ടാണ് ശിക്ഷ. 2,10,000 രൂപ പിഴയും അടയ്ക്കണം. ഇതില്‍ ഒന്നരലക്ഷം രൂപ പരാതിക്കാരിക്ക് നല്‍കണം. പിഴത്തുക നല്‍കിയില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കേണ്ടിവരും.
2016-ല്‍ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. യുവതി പട്ടികജാതിക്കാരിയാണ്. പരാതിക്കാരിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പഴനിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലോഡ്ജില്‍ താമസിപ്പിക്കുകയുമായിരുന്നു. യുവതി ശൗചാലയത്തില്‍ പോയ സമയത്ത് പുറത്തുനിന്ന് പൂട്ടി ആഭരണങ്ങളുമായി കടന്നുകളഞ്ഞുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന്‍ ഹാജരായി.
Content Highlights: robbery after rape, man jailed for nine years
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..