പ്രതീകാത്മക ചിത്രം/ PTI
പനജി: അടച്ചിട്ട വീട്ടില്‍നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണവും ഒന്നരലക്ഷം രൂപയും കവര്‍ന്നു. സൗത്ത് ഗോവയിലെ മര്‍ഗാവ് സ്വദേശി അസിബ് എക്‌സക്കിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മോഷ്ടിക്കാന്‍ കയറിയ കള്ളന്മാര്‍ വീട്ടുടമയ്ക്ക് 'ഐ ലവ് യൂ' എന്ന കുറിപ്പും എഴുതിയാണ് സ്ഥലംവിട്ടത്.
രണ്ടുദിവസത്തെ അവധിയാഘോഷത്തിന് ശേഷം ചൊവ്വാഴ്ചയാണ് അസിബ് തിരിച്ചെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറിയതോടെയാണ് കവര്‍ച്ച നടന്നതായി തിരിച്ചറിഞ്ഞത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒന്നരലക്ഷം രൂപയും മോഷ്ടാക്കള്‍ അപഹരിച്ചതായാണ് ഇദ്ദേഹത്തിന്റെ പരാതി. ടി.വി. സ്‌ക്രീനിന് മുകളില്‍ മാര്‍ക്കര്‍ പേന കൊണ്ട് 'ഐ ലവ് യൂ' എന്നെഴുതിയതായും കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ വീട്ടുടമയുടെ പരാതിയില്‍ മര്‍ഗാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭവനഭേദനത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ നര്‍വേക്കര്‍ പറഞ്ഞു.
Content Highlights: robbers left a i love you note after robbery in goa
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..