പാദസരം മോഷ്ടിക്കാൻ നൂറുവയസ്സുകാരിയുടെ കാലുകൾ അറത്തെടുത്തു


പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.

ജയ്‍പുർ : പാദസരം മോഷ്ടിക്കാൻ വയോധികയുടെ കാൽ അറത്തെടുത്തു. രാജസ്ഥാനിലെ ജയ്‌പുരിലാണ് സംഭവം. നൂറുവയസ്സുള്ള യമുനാദേവിയെയാണ് മോഷ്ടാക്കൾ ആക്രമിച്ചത്.

ഞായറാഴ്ച രാവിലെയായിരുന്നു ദാരുണസംഭവം. യമുനാദേവിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ക്ഷേത്രത്തിൽപോയതായിരുന്നു. കൊച്ചുമകളാണ് സമീപത്തെ ഓടയ്ക്കരികിൽനിന്ന്‌ പരിക്കേറ്റനിലയിൽ ആദ്യംകണ്ടത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ യമുനാദേവിയെ വലിച്ചിഴച്ച് കുളിമുറിയിൽ കൊണ്ടുപോയെന്നും അവിടെവെച്ചാണ് കാലുകൾ വെട്ടിമാറ്റി പാദസരം കവർന്നതെന്നുമാണ് സംശയിക്കുന്നത്. വെട്ടിമാറ്റിയ കാലുകളും ആക്രമണത്തിനുപയോഗിച്ച ആയുധവും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കഴുത്തിലടക്കം മുറിവുണ്ട്. ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കായി തിരച്ചിലാരംഭിച്ചതായും പോലീസ് അറിയിച്ചു.

Content Highlights: Robbers Cut Off Woman's Feet To Steal Her Silver Anklets In Rajasthan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented