ബിഹാറില്‍ ആര്‍ജെഡി നേതാവ് വിജേന്ദ്ര യാദവ് വെടിയേറ്റ് മരിച്ചു


പ്രതീകാത്മകചിത്രം | Photo: Mathrubhumi

പട്‌ന: രാഷ്ട്രീയ ജനതാദള്‍ നേതാവ് വിജേന്ദ്ര യാദവ് വെടിയേറ്റ് മരിച്ചു. കാര്‍ഗഹറിന് സമീപം ശനിയാഴ്ചയാണ് സംഭവം. കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ബൈക്കുകളിലെത്തിയ ആറംഗസംഘമാണ് വിജേന്ദ്ര യാദവിന് നേരെ വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് മരണകാരണമെന്ന് സംശയിക്കുന്നു.

തലയിലും കഴുത്തിലും വെടിയേറ്റതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് തന്നെ വിജേന്ദ്ര യാദവ് മരിച്ചു. ഇദ്ദേഹത്തിന്‍റെ മൃതശരീരം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

അക്രമസംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. മുന്‍പും വിജേന്ദ്ര യാദവിനെതിരെ ആക്രമണശ്രമം നടന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights: RJD leader, shot dead, Bihar, Crime News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented