
File Photo: Vianney Le Caer/Invision/AP
ന്യൂയോര്‍ക്ക്: പോപ്പ് ഗായിക റിഹാനയുടെ കാമുകനും റാപ്പറുമായ അസാപ് റോക്കി എന്ന റകിം മേയേഴ്സ് ലോസ് ആഞ്ജലിസില്‍ അറസ്റ്റില്‍. 2021-ലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ലോസ് ആഞ്ജലിസ് വിമാനത്താവളത്തില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ വിമാനത്തില്‍ കാമുകി റിഹാനയ്ക്കൊപ്പം ബാര്‍ബഡോസില്‍നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ നാടകീയമായാണ് പോലീസ് അധികൃതര്‍ റോക്കിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 5.50 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
2021 നവംബര്‍ ആറാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മേയേഴ്സും മറ്റു രണ്ടുപേരും ചേര്‍ന്ന് ഒരാള്‍ക്കെതിരേ വെടിയുതിര്‍ത്തെന്നാണ് പരാതി. പ്രതികള്‍ മൂന്നോ നാലോ തവണ വെടിയുതിര്‍ത്തെന്നും സാരമായി പരിക്കേറ്റെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെടുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. കേസില്‍ ഇനി ഓഗസ്റ്റ് 17-ന് മേയേഴ്സ് കോടതിയില്‍ ഹാജരാകണം.
കഴിഞ്ഞവര്‍ഷമാണ് പോപ്പ് ഗായിക റിഹാനയുമായുള്ള പ്രണയം മേയേഴ്സ് സ്ഥിരീകരിച്ചത്. ജനുവരിയില്‍ റിഹാന ഗര്‍ഭിണിയാണെന്നും ഇരുവരും അറിയിച്ചിരുന്നു.
Content Highlights: rihanna boyfriend asap rocky arrested in usa
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..