റിഫ മെഹ്നൂ
കോഴിക്കോട്: ദുബായില്‍ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വ്ലോഗറും യൂട്യൂബറുമായ റിഫാ മെഹ്നുവിന്റെ ശബ്ദസന്ദേശം പുറത്ത്. തിങ്കളാഴ്ച ഉച്ചയോടെ റിഫാ മെഹ്നു സഹോദരന് അയച്ച ശബ്ദസന്ദേശമാണു പുറത്തുവന്നിരിക്കുന്നത്. റിഫയും ഭര്‍ത്താവ് മെഹ്നാസും താമസിച്ചിരുന്ന ഫ്ലാറ്റില്‍ കൂടെത്താമസിച്ചിരുന്ന ഒരാള്‍ക്കെതിരേയുള്ള ആരോപണങ്ങളാണിതിലുള്ളത്.
ശബ്ദസന്ദേശത്തില്‍ റിഫ പറയുന്നത് ഇങ്ങനെ: ''മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാന്‍ ഉറങ്ങുന്നത്. ഇന്നലെ ബുര്‍ജ് ഖലീഫയിലൊക്കെ പോയിവന്ന ക്ഷീണത്തിലാണ് ഞാന്‍ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, എന്നെ ഇങ്ങനെ തോണ്ടിവിളിക്കുന്നത്. ഫാന്‍ ഓഫാക്ക്ന്ന്, എന്തൊക്കെയോ കളിക്കുന്ന്... ഞാന്‍ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമില്‍ കിടന്നുറങ്ങുന്നത്...'' -എന്നിങ്ങനെ നീളുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
ശബ്ദസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് റിഫയുടെ ഭര്‍ത്താവ് മെഹ്നാസുമായി സഹോദരന് ബന്ധപ്പെട്ടതായി പറയുന്നു. അടുത്തദിവസം നേരിട്ടുവന്ന് കാണാമെന്ന് മെഹ്നാസ് പറയുകയുംചെയ്തിരുന്നു. കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിനിയായ റിഫാ മെഹ്നു(21)വിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ ദുബായ് കരാമയിലെ ഫ്ലാറ്റില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന റിഫയുടെ അപ്രതീക്ഷിത ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇതിനിടയിലാണ് റിഫാ മെഹ്നുവിന്റേതായ ശബ്ദസന്ദേശം പുറത്തുവന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: rifa mehnu suicide rifa mehnu voice message out
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..