Crime

റിഫ മെഹ്നു; താരം, മരണം, ദുരൂഹത

08 May, 2022

ടിക് ടോക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു ഈ 21-കാരി

ഇന്‍സ്റ്റ്ഗ്രാം വഴി പരിചയപ്പെട്ട കാസര്‍കോട് സ്വദേശി മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത് മൂന്നുവര്‍ഷം മുമ്പ്

വിവാഹശേഷവും റിഫ-മെഹ്നാസ് ദമ്പതിമാര്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു, ഇതിനിടെ ദമ്പതിമാര്‍ക്ക് കുഞ്ഞും പിറന്നു

2022 ജനുവരിയില്‍ രണ്ട് വയസ്സുള്ള മകനെ നാട്ടിലാക്കി റിഫയും മെഹ്നാസും ദുബായിലേക്ക് പോയി, ദുബായിലെ കരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു റിഫയുടെ ജോലി

2022 മാര്‍ച്ച് ഒന്നാം തീയതി റിഫയെ ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മരണത്തില്‍ ദുരൂഹതയെന്ന് കുടുംബത്തിന്റെ ആരോപണം, ദുബായില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് മെഹ്നാസ് കബളിപ്പിച്ചെന്നും പരാതി

2022 മെയ് ഏഴിന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. റിഫയുടെ കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റ പാടുകളെന്ന് പ്രാഥമിക വിവരം

കേസില്‍ ഇനി ഏറെ നിര്‍ണായകമാവുക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പോലീസിന്റെ അന്വേഷണവും തുടരുന്നു

NEXT STORY

ഇവനെന്റെ പൊന്നോമന...


Swipe-up to View