ശ്രുതി
ബെംഗളൂരു: മലയാളി യുവ മാധ്യമ പ്രവര്‍ത്തകയെ ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കേസില്‍ ഒരുമാസം പിന്നിട്ടിട്ടും ഒളിവില്‍ പോയ ഭര്‍ത്താവിനെ കണ്ടെത്താനാകാതെ ബെംഗളൂരു പോലീസ്. റോയിട്ടേഴ്സിന്റെ ബെംഗളൂരുവിലെ സബ് എഡിറ്റര്‍ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ശ്രുതി നാരായണന്‍ (35) മരിച്ച കേസിലാണ് പോലീസ് ഇരുട്ടില്‍ തപ്പുന്നത്. ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്തിനെതിരെ (42) ആത്മഹത്യപ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പോലീസാണ് കേസെടുത്തത്.
ഒളിവില്‍ പോയ ഇയാളെ പിടികൂടി ചോദ്യം ചെയ്താലേ കേസ് നടപടികള്‍ മൂന്നോട്ടു പോകൂ. മാര്‍ച്ച് 21-നാണ് ശ്രുതി നാരായണനെ വൈറ്റ് ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അനീഷിന്റെ പീഡനത്തെത്തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇയാളെ ഉടന്‍ പിടികൂടണമെന്നാണ് അവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ശ്രുതിയുടെ സഹോദരന്‍ നിഷാന്ത് കര്‍ണാടക സാംസ്‌കാരിക മന്ത്രി വി. സുനില്‍കുമാറിന് നിവേദനം നല്‍കിയിരുന്നു.
കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മന്ത്രി ഡെപ്യൂട്ടി പോലീസ് കമ്മിഷണറോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയും ഇവര്‍ കേരളത്തിലെത്തി തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും അനീഷിനെ കണ്ടെത്താനായിട്ടില്ല.
Content Highlights: reuters journalist sruthy death
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..