മുന്‍ ഐബി ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം;അയല്‍വാസിയുടെ മകനും സുഹൃത്തും അറസ്റ്റില്‍


കുൽക്കർണിയെ കാർ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യം(ഇടത്ത്) മരിച്ച കുൽക്കർണി(വലത്ത്)

ബെംഗളൂരു: മൈസൂരുവില്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) ഉദ്യോഗസ്ഥന്‍ ആര്‍.എന്‍. കുല്‍ക്കര്‍ണിയെ (83) കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയുടെ മകനും സുഹൃത്തും അറസ്റ്റില്‍. കുല്‍ക്കര്‍ണിയുടെ അയല്‍വാസി മാദപ്പയുടെ മകന്‍ മനു (30)വും സുഹൃത്ത് വരുണും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മൈസൂരു സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. ചന്ദ്രഗുപ്ത പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാനസ ഗംഗോത്രി കാമ്പസിന് സമീപത്തെ ഇടുങ്ങിയ റോഡിലൂടെ നടക്കുകയായിരുന്ന കുല്‍ക്കര്‍ണിയെ കാറിടിച്ചു കൊന്നത്.



കുല്‍ക്കര്‍ണിയുടെ വീടിനോടുചേര്‍ന്ന്, മാദപ്പ നിയമം ലംഘിച്ച് കെട്ടിടം പണിതതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ശാരദാദേവിനഗര്‍ ടി.കെ. ലേഔട്ടില്‍ കുല്‍ക്കര്‍ണിയുടെ വീടിനോടുചേര്‍ന്ന് മാദപ്പ കെട്ടിടം പണിതിരുന്നു.മൈസൂരു സിറ്റി കോര്‍പ്പറേഷന്റെ നിയമങ്ങള്‍ ലംഘിച്ചാണ് കെട്ടിടം പണിതതെന്ന് ചൂണ്ടിക്കാട്ടി കുല്‍ക്കര്‍ണി ആദ്യം കോര്‍പ്പറേഷന് പരാതി നല്‍കി. നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിച്ചു.

കോടതി മൈസൂരു സിറ്റി കോര്‍പ്പറേഷന് നോട്ടീസയച്ചു. കെട്ടിടം പൊളിച്ചുമാറ്റുമെന്ന് ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ മാദപ്പയ്ക്ക് നോട്ടീസയച്ചു. ഇതേത്തുടര്‍ന്നാണ് കുല്‍ക്കര്‍ണിയെ മാദപ്പയുടെ മകന്‍ മനു കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച മനു കാറിന്റെ നമ്പര്‍ പ്ലേറ്റ് മായ്ച്ചശേഷം മാനസ ഗംഗോത്രി കാമ്പസിലൂടെ നടന്നുപോവുകയായിരുന്ന കുല്‍ക്കര്‍ണിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വി.വി. പുരം പോലീസ് ആദ്യം സാധാരണ വാഹനാപകടമായിട്ടാണ് കേസെടുത്തത്. പിന്നീട് സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോഴാണ് മനഃപൂര്‍വം വാഹനം ഇടിച്ചതാണെന്ന് മനസ്സിലായത്. അപകടം നടന്നപ്പോള്‍ മനുവാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ഡോ. ചന്ദ്രഗുപ്ത പറഞ്ഞു.

Content Highlights: retd ib officer murder mysuru two arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented