റിസോര്‍ട്ട് ജീവനക്കാരനെ അഞ്ചംഗസംഘം മര്‍ദ്ദിച്ചവശനാക്കി കടല്‍ത്തീരത്ത് മണലില്‍ മൂടി; ഒരാള്‍ പിടിയില്‍


ബിയര്‍ കുപ്പികള്‍ വെച്ച് അമലിന്റെ തലയിലും ദേഹത്തും ശക്തമായി അടിച്ചു.

അഞ്ചംഗസംഘം അക്രമിച്ചവശനാക്കിയ അമൽ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരംം: വര്‍ക്കലയില്‍ റിസോര്‍ട്ട് ജീവനക്കാരനെ മാരകമായി ആക്രമിച്ചു കടലില്‍ തള്ളി അഞ്ചംഗസംഘം. ഇടുക്കി രാജാക്കാട് സ്വദേശിയായ അമലിനെയാണ് (22) ഗുരുതരമായ പരിക്കുകളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമ ശുശ്രൂഷ നല്‍കിയ ശേഷം പിന്നീട് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ റിസോര്‍ട്ടിന് സമീപത്ത് എത്തിയ അക്രമിസംഘം ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതുകണ്ട അമല്‍ സംഭവം അന്വേഷിക്കാന്‍ പോയപ്പോഴാണ് ഇയാളെ റിസോര്‍ട്ടിന്റെ സമീപത്തുനിന്ന് വലിച്ചിഴച്ച് കടല്‍ത്തീരത്ത് കൊണ്ടുപോയി ആക്രമിച്ചത്‌. ബിയര്‍ കുപ്പികള്‍ വെച്ച് അമലിന്റെ തലയിലും ദേഹത്തും ശക്തമായി അടിച്ചു.



തലപൊട്ടി രക്തം വാര്‍ന്ന ഇയാളെ കടല്‍തീരത്തെ് മണലില്‍ മൂടിയ ശേഷമാണ് അക്രമികള്‍ പിരിഞ്ഞുപോയത്. അക്രമിസംഘത്തിലൊരാള്‍ ഇതേ റിസോര്‍ട്ടില്‍ മുമ്പ് ജേലി ചെയ്തിട്ടുള്ളയാളാണെന്ന് റിസോര്‍ട്ടിലെ മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു. ബോധം നഷ്ടപ്പെട്ട് മണലില്‍ കിടന്ന അമലിനെ നാട്ടുകാരാണ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, സംഘത്തിലെ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നു.

Content Highlights: varkkala resort employee attacked, group of five members attacked


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented