ഹരിദാസന്‍ കൊലക്കേസ് പ്രതിക്ക് ഒളിയിടം നല്‍കിയ കേസ്‌: രേഷ്മയ്ക്ക് ജാമ്യം


ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്

നിജിൽ ദാസ്, രേഷ്മ

കണ്ണൂര്‍: സി.പി.എം. പ്രവര്‍ത്തകന്‍ പുന്നേല്‍ താഴെവയലില്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകന്‍ നിജില്‍ദാസിന് ഒളിച്ച് താമസിക്കാന്‍ വീട് നല്‍കിയതില്‍ അറസ്റ്റിലായ അധ്യാപിക പി.എം രേഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് രേഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് ബോണ്ട്.

പുന്നോലിലെ പാറക്കണ്ടി നിജില്‍ദാസ് (38) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അറസ്റ്റിലായത്. പ്രതിയെ സഹായിച്ചതിന് രേഷ്മയേയും അറസ്റ്റ് ചെയ്തിരുന്നു. പുന്നോലിലെ സ്വകാര്യസ്‌കൂള്‍ അധ്യാപികയാണ് അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി.എം. രേഷ്മ. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് രേഷ്മ വീട് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

ഒളിച്ചുതാമസിക്കാന്‍ ഒരിടം വേണമെന്ന് പറഞ്ഞ്, വിഷുവിനുശേഷമാണ് നിജില്‍ദാസ് സുഹൃത്തായ രേഷ്മയെ ഫോണില്‍ വിളിച്ചത്. 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസ് താമസം തുടങ്ങിയത്. ഭക്ഷണം ഇവിടെ എത്തിച്ചുകൊടുക്കുകയായിരുന്നു. വാട്‌സാപ്പ് കോളിലൂടെയായിരുന്നു സംസാരം. ഫോണ്‍സംഭാഷണത്തിലെ വിവരമുള്‍പ്പെടെ പരിശോധിച്ചാണ് രേഷ്മയെ അറസ്റ്റുചെയ്തത്. അണ്ടലൂര്‍ കാവിനു സമീപത്തെ വീട്ടിലാണ് രേഷ്മയും മക്കളും താമസം. ഭര്‍ത്താവ് വിദേശത്താണ്. രണ്ടുവര്‍ഷം മുന്‍പാണ് പാണ്ട്യാലമുക്കില്‍ വീട് നിര്‍മിച്ചത്.

Content Highlights: Reshma Got Bail From Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented