.jpg?$p=a80322e&f=16x10&w=856&q=0.8)
ശ്വേതാ മേനോൻ | Photo: മാതൃഭൂമി, വിജയ് ബാബു | Photo: Instagram/actor_vijaybabu
കൊച്ചി: വിജയ് ബാബുവിനെതിരായ പീഡനക്കേസില്‍ താര സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്കി. എക്സ്ക്യൂട്ടീവ് കമ്മിറ്റിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് നടി ശ്വേതാ മേനോന് സ്ഥിരീകരിച്ചു. വിശദാംശങ്ങള്‍ അമ്മ എക്സിക്യൂട്ടീവ് സമിതിയില്‍ പറയുമെന്നും അവര്‍ അറിയിച്ചു.
നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ വിശദാംശങ്ങള്‍ ഞായറാഴ്ച ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം പറയുമെന്നും നിലവില്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും ശ്വേത മേനോന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിജയ് ബാബുവിനെതിരായ നടപടിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാളെ ചേരുന്ന യോഗം അന്തിമ തീരുമാനമെടുക്കും.
വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍. നിലവില്‍ ദുബായിലുള്ള നടന് പോലീസിന് മുന്നില്‍ കീഴടങ്ങിയിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിനായി നീക്കങ്ങള്‍ നടത്തുന്നുണ്ട്.യുവനടിയാണ് വിജയ് ബാബുവിനെതിരേ പോലിസില്‍ പരാതി നല്‍കിയത്.
ഒന്നരമാസത്തോളം തനിക്ക് വലിയ ശാരീരിക മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്ന് ഇവര്‍ ആരോപിച്ചു. ഇതുകൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
Content Highlights: report submitted to amma executive committee says actress swetha menon
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..