വിഷ്ണുദാസ്
കാഞ്ഞങ്ങാട്: ചന്ദനമുട്ടികള്‍ കടത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതി പോലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജയലിധികൃതര് പിന്നാലെ ഓടി പിടിച്ചു. ഇക്കഴിഞ്ഞ 15-ന് അമ്പലത്തറയില്‍ ചന്ദനമുട്ടികള്‍ സഹിതം വനപാലകര്‍ പിടിച്ച ബേഡഡുക്ക ചേരിപ്പാടിയിലെ വിഷ്ണുദാസ് (21) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കഞ്ചാവിനും മയക്കുമരുന്നിനുമടിമയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്‍ഡിലായ ഇയാള്‍ രണ്ടുദിവസം ലഹരി കിട്ടാതായപ്പോള്‍ നെഞ്ചുവേദന അഭിനയിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്തുമണിയോടെ നെഞ്ചുവേദനയെന്നു പറഞ്ഞു പിടഞ്ഞ ഇയാളെയുംകൊണ്ട് ജയലധികൃതര്‍ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിലെത്തി. പരിശോധനയില്‍ പ്രശ്നമൊന്നുമില്ലെന്ന് വ്യക്തമായതോടെ ജയിലിലേക്കു തിരിച്ചു. ഇതിനിടെയാണ് ഇയാള്‍ ജീപ്പില്‍നിന്ന് പുറത്തേക്കു ചാടിയത്. മീറ്ററുകള്‍ക്കപ്പുറത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് ഓടി.
ജില്ലാ ജയിലിലെ അസി. പ്രിസണര്‍ ഓഫീസര്‍മാരായ കെ.വി. സുര്‍ജിത്ത്, സി.ജെ. ബാബു, ഡെപ്യൂട്ടി പ്രിസണര്‍ ഓഫീസര്‍ എന്‍.വി. പുഷ്പരാജ് എന്നിവര്‍ പിന്നാലെ ഓടി. ആശുപത്രി മതിലരികില്‍ ഒളിച്ചിരുന്ന പ്രതിയെ മൂന്നുപേരും ചേര്‍ന്ന് പിടിച്ചു. കഞ്ചാവോ മദ്യമോ കിട്ടാത്തതിനാലാണ് ചാടിയതെന്ന് ഇയാള്‍ ജയിലധികൃതരോട് പറഞ്ഞു. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച സ്നേഹിത പ്രവര്‍ത്തകരെത്തി വിഷ്ണുദാസിന് കൗണ്‍സലിങ് നല്കി. പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത മോഷണക്കേസില്‍ ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും റിമാന്‍ഡ് തടവ് അനുഭവിച്ചിരുന്നു.
Content Highlights: remanded accused jumped off from police jeep in kasargod
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..