രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കിയത് ജീവനോടെ; മാറിടം അറുത്തെടുത്തു സൂക്ഷിച്ചു, ശരീരം 56 കഷണങ്ങളാക്കി


നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഷാഫി കോട്ടയത്തുനിന്ന് റോസ്ലിനെ ഇലന്തൂരിലെത്തിച്ചത്. നീലച്ചിത്രം ഷൂട്ട് ചെയ്യാനെന്ന വ്യാജേന വായില്‍ തുണി തിരുകി റോസ്ലിനെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു.

പ്രതികളെ കോടതിയിലെത്തിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

കൊച്ചി: സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാന്‍ ദേവീ പ്രീതിയ്ക്കായി മനുഷ്യക്കുരുതി നടത്തണമെന്നുള്ള ഉദ്ദേശത്തോടെയാണ് ഇലന്തൂര്‍ നരബലിക്കേസിലെ മൂന്നു പ്രതികളും ഗൂഢാലോചന നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അതിക്രൂരമായാണ് രണ്ടു സ്ത്രീകളേയും പ്രതികള്‍ കൊലപ്പെടുത്തിയതെന്നും മൃതദേഹം 56 കഷണങ്ങളാക്കിയാണ് മറവുചെയ്തതെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ലൈംഗികവൃത്തിക്കായി വന്നാല്‍ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയില്‍വെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ പ്ലാസ്റ്റിക് കയര്‍കൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പത്മയെ മറ്റൊരു മുറിയില്‍ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാന്‍ നേരത്തെ എടുത്തുവെച്ച കുഴിയില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.



നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഷാഫി കോട്ടയത്തുനിന്ന് റോസ്ലിനെ ഇലന്തൂരിലെത്തിച്ചത്. കിടപ്പുമുറിയില്‍വെച്ച് നീലച്ചിത്രം ഷൂട്ട് ചെയ്യാനെന്ന വ്യാജേന വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ച് കൈകാലുകള്‍ ബന്ധിച്ച് റോസ്ലിനെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. ഇതിനുശേഷം ജീവനോടെയിരുന്ന റോസ്ലിന്റെ രഹസ്യഭാഗത്ത് ലൈല കത്തി കയറ്റിയശേഷം അതുവലിച്ചൂരി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭഗവല്‍ സിങ്ങ് റോസ്ലിന്റെ മാറിടം അറുത്തുമാറ്റി പ്രത്യേകം സൂക്ഷിക്കുകയും ചെയ്തു. ഇതിനുശേഷം മൂന്നുപ്രതികളും ചേര്‍ന്ന് മൃതദേഹത്തില്‍നിന്ന് കൈകളും കാലുകളും വെട്ടുകത്തികൊണ്ടും മൂര്‍ച്ചയുള്ള മറ്റൊരു കത്തികൊണ്ടും അറുത്തും വെട്ടിയും കഷണങ്ങളാക്കിയ ശേഷം പറമ്പിലെ കുഴിയില്‍ മറവുചെയ്യുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നാം പ്രതിയായ ഷാഫി ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിക്കാന്‍ ഉപയോഗിച്ച സ്‌കോര്‍പ്പിയോ കാറും പ്രതികള്‍ കൃത്യത്തിനായി ഉപയോഗിച്ച ആയുധങ്ങളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ലൈലയുടെയും ഭഗവല്‍ സിങ്ങിന്റെയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും നരബലി കൂടാതെ മറ്റെന്തെങ്കിലും ഉദ്ദേശം പ്രതികള്‍ക്കുണ്ടോ, കൃത്യത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോ തുടങ്ങിയ കാര്യത്തിലെല്ലാം കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയായെന്നും പോലീസ് വ്യക്തമാക്കി.

മൂന്ന് പ്രതികളെയും ഒക്ടോബര്‍ 26 വരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്കും മറ്റൊരു പ്രതിയായ ലൈലയെ വനിതാ ജയിലിലേക്കുമാണ് മാറ്റിയത്.

അതിനിടെ, വിഷാദരോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. കോടതിയില്‍വെച്ച് പ്രതിഭാഗം അഭിഭാഷകനും പോലീസും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. പ്രതികളെ നേരിട്ടുകണ്ട് സംസാരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പോലീസും അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടായത്. പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് എറണാകുളം സെന്‍ട്രല്‍ അസി. കമ്മീഷണര്‍ സി.ജയകുമാര്‍ കോടതിയില്‍ പരാതിപ്പെട്ടു. ഇതോടെ വിഷയത്തില്‍ ഇടപെട്ട കോടതി, പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ പ്രതികളുമായി സംസാരിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശം നല്‍കി.

Content Highlights: remand report in elanthoor human sacrifice case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented