മരണത്തിന് തൊട്ടുമുമ്പ് മര്‍ദനമേറ്റ ചിത്രവും ശബ്ദ സന്ദേശവും; യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി


അഫീലിയയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമാണെന്നാണ് ബന്ധുക്കളുടെ ആരോപണം

അഫീലിയ, മർദനത്തിൽ പരിക്കേറ്റ ചിത്രങ്ങൾ

മലപ്പുറം: അബുദാബിയില്‍വച്ച് മലപ്പുറം സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശിനിയായ അഫീലിയയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

മരിക്കുന്നതിന് തൊട്ടുമുമ്പ് മാര്‍ദനമേറ്റ് പരിക്കുപറ്റിയ നിലയിലുള്ള ഫോട്ടോകളും കരയുന്ന ശബ്ദ സന്ദേശവും അഫീലിയ സഹോദരിക്ക് അയച്ചിരുന്നു. ഇതാണ് ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനം. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കുറ്റിപ്പുറം പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. തുടര്‍ന്നാണ് മലപ്പുറത്തെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ദേഷ്യംവരുമ്പോഴെല്ലാം ഭര്‍ത്താവ് മര്‍ദിക്കും. മൊബൈല്‍ ഫോണ്‍ പിടിച്ചുവയ്ക്കും. ഇവിടെവച്ച്‌ തനിക്ക് എന്തെങ്കിലും പറ്റിയാലും ആത്മഹത്യ ചെയ്തതാണെന്നാണ് ഭര്‍ത്താവ് പറയുകയെന്നും സഹോദരിക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ അഫീലിയ പറയുന്നു.

ജൂണ്‍ 11നായിരുന്നു അഫീലിയയുടെ മരണം. അബുദാബിയില്‍ ജോലി കഴിഞ്ഞ് മുറിയിലെത്തിയ സമയത്ത് തളര്‍ന്നുകിടക്കുന്ന ഭാര്യയെയാണ് കണ്ടതെന്നും ആശുപത്രിയില്‍ എത്തിച്ചശേഷമാണ് അഫീലിയ മരിച്ചതെന്നുമാണ് ഭര്‍ത്താവ് ബന്ധുക്കളെ അറിയിച്ചത്. മാര്‍ച്ചിലാണ് അഫീലിയ ഭര്‍ത്താവിനൊപ്പം അബുദാബിയിലെത്തിയത്. എട്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നാല് വയസ്സുള്ള കുഞ്ഞുമുണ്ട്. നേരത്തെയും ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Content Highlights: relatives allege suspicion in the death of a girl in abudhabi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented